Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഹൂതികൾ മടങ്ങുന്നു,സ്വാഗതം ചെയ്ത് യു.എൻ

September 22, 2019

September 22, 2019

ജനീവ : സൗദി അറേബ്യക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കാമെന്ന ഹൂതി വിമതരുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് യു.എന്‍. യമനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനുള്ള ശക്തമായ സന്ദേശമാണ് ഇതുവഴി ഹൂതികള്‍ നല്‍കുന്നതെന്ന് യമനിലെ യു.എന്‍ സമാധാന ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

സൗദി അരാംകോ പ്ലാന്റുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം പശ്ചിമേഷ്യയെ പുതിയ സംഘര്‍ഷത്തിലേക്കു നയിച്ചതിനു പിറകെയാണ് ഹൂതികള്‍ പുതിയ നിലപാട് പ്രഖ്യാപിച്ചത്. അരാംകോ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ നേരത്തെ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയിലെ തന്ത്രപ്രധാനമായ മേഖലകള്‍ ലക്ഷ്യമിട്ട് നിരവധി തവണ ഹൂതികള്‍ വ്യോമാക്രമണം നടത്തിയിരുന്നു. സൗദി സഖ്യസേന യമനിൽ സൈനിക നടപടികൾ തുടങ്ങിയതിനെ തുടർന്നാണ് സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം ശക്തമാക്കിയത്.

സൗദിക്കെതിരായ നടപടികള്‍ നിര്‍ത്തിവയ്ക്കുന്ന കാര്യം വെള്ളിയാഴ്ചയാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്. സൗദിയെ ലക്ഷ്യമിട്ടുള്ള സൈനിക ഡ്രോണ്‍, ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നാണ് വാഗ്ദാനം. തിരിച്ച് സൗദിയില്‍ നിന്നും ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിക്കുന്നതായും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ തലവന്‍ മഹ്ദി അല്‍മസ്ഹത്ത് അല്‍മസീറാ ചാനലിലൂടെ പ്രഖ്യാപിച്ചു.അതേസമയം,യമനിൽ നിന്ന് സഖ്യസേന പിന്മാറണമെന്ന നിർദേശവും ഹൂതികൾ ഉന്നയിച്ചേക്കുമെന്നാണ് സൂചന.


Latest Related News