Breaking News
മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  |
കലിയടങ്ങാതെ ഹൂതികൾ,ജിദ്ദയിലെ പെട്രോൾ വിതരണ കേന്ദ്രത്തിന് നേരെയും ആക്രമണം 

November 24, 2020

November 24, 2020

ജിദ്ദ: ജിദ്ദയിലെ പെട്രോള്‍ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തത്തിന്​ പിന്നില്‍ യമന്‍ വിമത സായുധസംഘമായ ഹൂതികളാണെന്ന്​ തെളിഞ്ഞതായി സംഖ്യസേന വക്താവ്​ ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന അതിക്രമമാണ്​​ സംഭവത്തിന്​ പിന്നിലെന്നാണ് കണ്ടെത്തൽ. സൗദി അറേബ്യയെ ആക്രമിക്കുന്നതിന് പകരം,‌​ ആഗോള സമ്പദ് വ്യവസ്ഥയെ തന്നെയാണ് ഹൂതികൾ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് സൂചന.

അബ്​ഖൈഖ്​​, ഖുറൈസ്​ എന്നിവിടങ്ങളിലെ ​ഇന്ധന സംസ്​കരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്​ നേരത്തെ നടത്തിയ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണിത്​. ക്രൂയിസ്​ മിസൈലും സ്​ഫോടക വസ്​തുക്കള്‍ നിറച്ച ഡ്രോണുകളും ഉപയോഗിച്ച്‌​ അബ്​ഖൈഖ്​​, ഖുറൈസ്​ പെട്രോളിയം കേന്ദ്രങ്ങളില്‍ ആ​ക്രമണം നടത്തിയത്​ ഹൂതികളാണെന്നും അതിന്​ പിന്നില്‍ ഇറാനിയന്‍ ഭരണകൂടമാണെന്നും നേരത്തെ സൗദി ആരോപിച്ചിരുന്നു.. മനുഷ്യജീവനും സ്വത്തുക്കളും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട്​ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങൾ   അന്താരാഷ്​ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന്  തുര്‍ക്കി അല്‍മാലികി പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന്​ ആവശ്യമായ നടപടികള്‍ സംഖ്യസേന സ്വീകരിക്കുമെന്നും ശത്രുതാപരവും തീവ്രവാദപരവുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ഭീകരസംഘങ്ങളെ അന്താരാഷ്​ട്ര മാനുഷിക നിയമത്തിനനുസൃതമായി കൈകാര്യം ചെയ്യുമെന്നും വക്താവ്​ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്​ച പുലര്‍ച്ചെ മൂന്നോടെയാണ്​ ജിദ്ദയുടെ വടക്കുഭാഗത്തെ​ പെട്രോള്‍ വിതരണ കേന്ദ്രത്തിലെ ഇന്ധന ടാങ്കില്‍ തീപിടുത്തമുണ്ടായതെന്ന്​ ഊർജ മ​ന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌​ സൗദി പ്രസ്​ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. അഗ്​നിശമന സേന​ തീ കെടുത്തുകയായിരുന്നു. ആളുകള്‍ക്ക്​ പരിക്കോ ജീവഹാനിയോ സംഭവിച്ചില്ല. ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഭീരുത്വം നിറഞ്ഞ ആ​ ക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നു എന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News