Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
അരാംകോ ഡ്രോണ്‍ ആക്രമണം: ഹൂതി ആക്രമണ പരമ്പരയിലെ ഒടുവിലത്തെ സംഭവം

September 15, 2019

September 15, 2019

സൗദിയുടെ സമ്പദ്ഘടനയെ തന്നെ കാര്യമായി ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസം അരാംകോയുടെ പ്രധാനപ്പെട്ട രണ്ട് എണ്ണ സംസ്കരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം.

റിയാദ്: കൂടുതല്‍ ലാഭമുള്ള അന്താരാഷ്ട്ര കമ്പനികളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍നിരയിലുള്ള സൗദി അരാംകോയുടെ സ്ഥാപനങ്ങള്‍ അടക്കം വിവിധ സൗദി സ്ഥാപനങ്ങള്‍ക്കു നേരെ ഹൂതി വിമതർ നടത്തുന്ന ആക്രമണപരമ്പരയിലെ ഒടുവിലത്തേത് മാത്രമാണ് കഴിഞ്ഞ ദിവസമുണ്ടായത്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം അരാംകോയുടെ വിവിധ സ്ഥാപനങ്ങള്‍ ഉൾപെടെ സൗദിയിലെ എണ്ണ-ഇന്ധന, സൈനിക, വ്യോമയാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണു നടന്നത്. ഇതിൽ സൗദിയുടെ സമ്പദ്ഘടനയെ തന്നെ കാര്യമായി ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസം അരാംകോയുടെ പ്രധാനപ്പെട്ട രണ്ട് എണ്ണ സംസ്കരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം.

2015 ൽ യമനില്‍ സൗദി സഖ്യം സൈനികമായി ഇടപെട്ടു തുടങ്ങിയതിന് ശേഷമാണ് ഹൂതികള്‍ സൗദിക്കു നേരെ തിരിച്ചടി ശക്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഹൂതികള്‍ സൗദിയില്‍ നടത്തിയ ആക്രമണത്തിന്റെ വിശദ വിവരങ്ങൾ :

2018 ജനുവരി 5: നജ്‌റാന്‍ പ്രവിശ്യയില്‍ ഹൂതി മിസൈല്‍ ആക്രമണത്തിനു നീക്കം. ഇതു കണ്ടെത്തി സൗദി സൈന്യം തകര്‍ത്തു.

മാര്‍ച്ച് 31: വീണ്ടും നജ്‌റാന്‍ ലക്ഷ്യമിട്ടു ഹൂതികള്‍ അയച്ച മിസൈല്‍ സൗദി സേന തകര്‍ത്തു.

ജൂണ്‍ 24: റിയാദിനു നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമസേന തകര്‍ത്തു.

ജൂലൈ 25:  ചെങ്കടലില്‍ യമന്‍ തുറമുഖമായ ഹുദൈദയ്ക്കു സമീപം സൗദി എണ്ണക്കപ്പല്‍ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. കാര്യമായ കേടുപാടുകള്‍.

ഓഗസ്റ്റ് 9: ദക്ഷിണ ജിസാന്‍ പ്രവിശ്യയ്ക്കു നേരെ വന്ന രണ്ട് ഹൂതി മിസൈലുകള്‍ സൈന്യം തകര്‍ത്തു.

2019 ഏപ്രില്‍ 3: ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് വന്ന ഹൂതി ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു.

മാര്‍ച്ച് 14: പടിഞ്ഞാറന്‍ റിയാദില്‍ അരാംകോയുടെ കിഴക്കു-പടിഞ്ഞാറന്‍ പൈപ്പ്‌ലൈനുകൾക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. കനത്ത നാശനഷ്ടങ്ങള്‍.

മെയ് 20: ജിദ്ദ, മക്ക നഗരങ്ങള്‍ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി സൈന്യം തകര്‍ത്തു.

ജൂണ്‍ 17: അബഹ വിമാനത്താവളം ഹൂതി ഡ്രോണ്‍ ആക്രമിച്ചു.

ജൂണ്‍ 20: ജിസാനിലെ പവര്‍‌സ്റ്റേഷനു നേരെ ഹൂതി ക്രൂയിസ് മിസൈല്‍ ആക്രമണം

ജൂലൈ രണ്ട്: അബഹ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം. ഇന്ത്യക്കാരി ഉൾപെടെഏഴു പൗരന്മാര്‍ക്കു പരിക്ക്.

ഓഗസ്റ്റ് 1: ദമാം തുറമുഖം ലക്ഷ്യമാക്കി ദീര്‍ഘദൂര മിസൈല്‍ ആക്രമണം.

ഓഗസ്റ്റ് 17: കിഴക്കന്‍ സൗദിയിലെ എണ്ണ-പ്രകൃതി വാതക പാടത്തേക്ക് ഹൂതി ഡ്രോണ്‍ ആക്രമണം. അഗ്നിബാധ.

ഓഗസ്റ്റ് 25: ജിസാന്‍ വിമാനത്താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

ഓഗസ്റ്റ് 26: റിയാദില്‍ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ഹൂതി ആക്രമണം.

സെപ്റ്റംബര്‍ 10: സൗദിയിലെ സആദ പ്രവിശ്യ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമം സഖ്യേ സേന തകര്‍ത്തു.

സെപ്റ്റംബര്‍ 14: അരാംകോയുടെ രണ്ടു പ്രധാന എണ്ണഫാക്ടറികള്‍ക്കു നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിന്റെ  ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു.കനത്ത നാശനഷ്ടങ്ങൾ.അഗ്നിബാധ.രണ്ടു സംസ്കരണ കേന്ദ്രങ്ങളിലും ഉത്പാദനം നിർത്തിവെച്ചു.


Latest Related News