Breaking News
ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു |
ഹിക്ക കൊടുങ്കാറ്റിനു പിറകെ ഒമാനില്‍ മണ്ണിടിച്ചിലും

September 25, 2019

September 25, 2019

ഹിക്ക മസ്കത്തിനെ ബാധിക്കില്ലെന്നും ഒമാന്‍ കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം.

മസ്‌കത്ത്: ഹിക്ക കൊടുങ്കാറ്റിനു പിറകെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍. മധ്യ ഒമാനിലാണു കഴിഞ്ഞ ദിവസം  ഹിക്ക ആഞ്ഞുവീശിയത്. ഇതിനു പിറകെ ശക്തമായ മഴയും കാറ്റുമുണ്ടായതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ അകപ്പെട്ട ഏഴംഗ ഒമാനി കുടുംബത്തെ സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഒമാനി സംഘം തന്നെയാണു കുടുംബത്തെ രക്ഷിച്ചതെന്ന് ഒമാന്‍ നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് സെന്റര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 'ഹിക്ക'യെ തുടര്‍ന്ന് ദുഖം ആശുപത്രിയില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മസീറയില്‍ എല്ലാവരും സുരക്ഷിതരാണെന്നാണു ലഭിക്കുന്ന വിവരം. കെട്ടിടങ്ങള്‍ തകര്‍ന്നതായി എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരെയും പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വന്നിട്ടില്ലെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദം അതിതീവ്ര ന്യുനമർദമായി ഹിക്ക കൊടുങ്കാറ്റായി രൂപപ്പെടുകയായിരുന്നു.

മസീറയിൽ ആശ്വാസം
ഹിക്ക ചുഴലിക്കൊടുങ്കാറ്റ് മസീറയെ ലക്ഷ്യമാക്കി നീങ്ങിയിരുന്നെങ്കിലും അവസാന നിമിഷം വഴിതിരിഞ്ഞതിന്റെ ആശ്വാസത്തിലാണ് മസീറക്കാര്‍. ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഒമാന്‍ കരയായ ഷന്നയില്‍ നിന്ന് മസീറയിലേക്കുള്ള ഫെറി സര്‍വിസുകള്‍ തിങ്കളാഴ്ച മുതല്‍ തന്നെ നിര്‍ത്തിയിരുന്നു. ഇതോടെ മസീറക്കാര്‍ക്ക് പുറത്തേക്ക് പോവാന്‍ കഴിയാത്ത അവസ്ഥയാണ്. മസീറയിലെ താമസക്കാര്‍ പുറത്തേക്ക് കടക്കുന്നതും പുറമെ നിന്നുള്ളവര്‍ മസീറയിലെത്തുന്നതും ഫെറി സര്‍വിസുകള്‍ വഴിയാണ്.

ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവ എത്തിക്കുന്നതിനും ഫെറി സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച്‌ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്. ചൊവ്വാഴ്ച രാവിലെ മസീറയില്‍ മഴയുണ്ടായിരുന്നു. സാമാന്യം ശക്തമായ കാറ്റും അനുഭവപ്പെട്ടു. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാവുകയായിരുന്നു.ഹിക്ക മസീറയില്‍ അടിച്ചു വീശിയില്ലെങ്കിലും വേണ്ടത്ര മുന്‍കരുതലുകള്‍ നടത്തിയിരുന്നതായി താമസക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ച മസീറയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളിലും വേണ്ടത്ര ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ആംബുലന്‍സും മറ്റും സജ്ജമാക്കിയിരുന്നു.

ഹിക്ക കൊടുങ്കാറ്റ് ഭീഷണിയെ തുടര്‍ന്ന് മുവാസലാത്ത് അടുത്ത ഏതാനും ദിവസത്തേക്ക് ചില സര്‍വിസുകള്‍ നിര്‍ത്തി വെച്ചു. മസ്കത്തില്‍ നിന്ന് ജലാന്‍, സൂര്‍, ദുകം, ഷന്ന, ദുകം- ഹൈമ സര്‍വിസുകളാണ് നിര്‍ത്തിവെച്ചത്. ഹിക്ക ചൂഴലിക്കൊടുങ്കാറ്റ് രണ്ട് ഗവര്‍ണറേറ്റുകളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന് മുവാസലാത്ത് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഹോട്ടലുകള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മുന്നറിയിപ്പ്. ഹിക്ക മസ്കത്തിനെ ബാധിക്കില്ലെന്നും ഒമാന്‍ കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മസ്കത്തില്‍ മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചൂടിനും ചൊവ്വാഴ്ച കുറവുണ്ടായിരുന്നു.
 


Latest Related News