Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം: തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള

September 01, 2019

September 01, 2019

'ഡ്രോണ്‍ ആക്രമണത്തിന് ഇസ്രായേല്‍ പ്രത്യാഘാതം നേരിടേണ്ടിവരും. തങ്ങളുടെ കരസേനാ മേധാവികള്‍ തിരിച്ചടിക്ക് സജ്ജമാണ്. ആക്രമണത്തിന് തിരിച്ചടി നൽകണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ആക്രമണത്തിന് ഇസ്രായേല്‍വലിയ വിലയൊടുക്കേണ്ടി വരും'- ഹസന്‍ നസ്‌റുള്ള  

ബെയ്‌റൂത്ത്: ഇസ്രായേല്‍ ആക്രമണത്തിനുള്ള തിരിച്ചടിക്കു തയാറാണെന്ന് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. ലബനാനില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനു ശേഷം ഇത് രണ്ടാം തവണയാണ് മുന്നറിയിപ്പുമായി ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുള്ള രംഗത്തെത്തുന്നത്.

ലബനാനില്‍ ഹിസ്ബുള്ള പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഹസന്‍ നസ്‌റുള്ള മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞയാഴ്ച ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ വിവിധ മേഖലകളില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല ആരോപിച്ചിരുന്നു. ഇതിനു ശേഷം ഇസ്രായേല്‍ ഡ്രോണുകള്‍ ബെയ്‌റൂത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.


Latest Related News