Breaking News
ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  |
യു.എ.ഇയിൽ വായ്‌പകൾ  തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലേ? തിരിച്ചടവിനുള്ള തുക കുറയ്ക്കാന്‍ എന്തു ചെയ്യണം?

March 22, 2021

March 22, 2021

അബുദാബി: യു.എ.ഇയിൽ ബാങ്ക് വായ്‌പകൾ തിരിച്ചടക്കാൻ കഴിയാതെ നിരവധി പേരാണ് നിയമനടപടികൾ നേരിടുന്നത്. എന്നാൽ ഇതിന്ക്ക് പരിഹാരമുണ്ടോ?ബാങ്ക് വായ്പകൾ തിരിച്ചടക്കണമെന്നാണ് നിബന്ധനയെങ്കിലും അടക്കേണ്ട തുക കുറച്ചു കിട്ടാൻ മാർഗങ്ങളുണ്ട്. അതിന് എന്ത് ചെയ്യണം?

തിരിച്ചടവിൽ  ഇളവ് ലഭിക്കും

നിങ്ങളുടെ കടത്തിന് ഇളവ് ലഭിക്കാനുള്ള അവസരം നിങ്ങള്‍ക്ക് യു.എ.ഇയിലുണ്ട്. നിങ്ങള്‍ അടയ്‌ക്കേണ്ട മുഴുവന്‍ തുകയും ലാഭമെടുക്കാനായി കടം നല്‍കുന്നവര്‍ തിരിച്ചു പിടിക്കേണ്ടതില്ല. ഒത്തുതീര്‍പ്പിനുള്ള അവസരം ഇവിടെ നിങ്ങള്‍ക്കുണ്ട്. കടം എഴുതിത്തള്ളുകയാണ് പകരമുള്ള ഏകമാര്‍ഗം എന്നതിനാല്‍ കടം നല്‍കുന്നവര്‍ ഒത്തുതീര്‍പ്പിന് സമ്മതിക്കും.

വ്യക്തിഗത വായ്പ്പകളുടെയോ ക്രെഡിറ്റ് കാര്‍ഡ് ഗഡുക്കളുടെയോ തിരിച്ചടവ് മുടക്കിയാല്‍ നിങ്ങള്‍ക്ക്  യു.എ.ഇക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. ഇത് കൂടാതെ നിങ്ങള്‍ ഒപ്പ് വച്ച ലോണ്‍ കരാര്‍ വച്ച് ബാങ്ക് അല്ലെങ്കില്‍ ധനകാര്യ സ്ഥാപനത്തിന് നിങ്ങള്‍ക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യാം.

എല്ലാ കടക്കാര്‍ക്കും ഒത്തുതീര്‍പ്പ് ലഭിക്കുമോ?

തിരിച്ചടവിൽ കുറഞ്ഞത് 60 മുതല്‍ 90 വരെ ദിവസങ്ങളെങ്കിലും വീഴ്ച വരുത്തിയാല്‍ മാത്രമാണ് പല ധനകാര്യ സ്ഥാപനങ്ങളും നിങ്ങളെ ഒത്തുതീര്‍പ്പിന് പരിഗണിക്കുക. നിങ്ങള്‍ക്ക്  കടം തന്ന സ്ഥാപനത്തിന് കടം തിരിച്ചടയ്ക്കുന്നതില്‍ നിങ്ങള്‍ അഞ്ച് മാസത്തെ വീഴ്ച വരുത്തിയാല്‍ കടം തീര്‍ക്കാനുള്ള  അവസരം ലഭിക്കും.. പല സ്ഥാപനങ്ങളും കടം ഒരു മൂന്നാം കക്ഷിക്ക് വില്‍ക്കുന്ന സമയമാണ് ഇത്.

കടം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ചര്‍ച്ച സ്വയം ചെയ്യുന്നത് എളുപ്പമല്ല. എന്നാല്‍ ഒരു ഡെബിറ്റ് സെറ്റില്‍മെന്റ് കമ്പനിയെ ഇതിനായി ചുമതലപ്പെടുത്തുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വയം ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്താല്‍ നിങ്ങളുടെ സമയവും പണവും ലാഭിക്കാൻ കഴിയും.

ഡെബിറ്റ് സെറ്റില്‍മെന്റ് ചര്‍ച്ചകളില്‍ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യം വിശദീകരിക്കുകയും നിങ്ങള്‍ക്ക് അനുയോജ്യമായ ഏതെങ്കിലും ഒത്തുതീര്‍പ്പിന്റെ രേഖാമൂലമുള്ള സ്ഥിരീകരണം നേടുകയും ചെയ്യണം. കടം നല്‍കിയവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍-

നിങ്ങളുടെ വായ്പ്പക്കാരനുമായി എങ്ങനെ ചര്‍ച്ച നടത്തും?

കടത്തെ വരുതിയിലാക്കാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കടം തന്നവരുമായി ചര്‍ച്ച ചെയ്ത് മൊത്തം തുക കുറയ്ക്കുക എന്നത്. ഇതില്‍ വിജയിച്ചാല്‍ ബാങ്ക് ലെവികള്‍ ഒഴിവാക്കാനും പാപ്പരായി പ്രഖ്യാപിക്കുന്നത് ഉൾപെടെയുള്ള  നടപടികളിൽ നിന്ന് ഒഴിവാകുകയും ചെയ്യാം.

ചര്‍ച്ചയിലെ ഒരു തന്ത്രമായി പാപ്പരത്വം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയ്ക്ക് ഭീഷണിയാണെന്ന വാദം ഉപയോഗിക്കുന്നത് പരിഗണിക്കാം. നിങ്ങളുടെ സുരക്ഷിതമല്ലാത്ത കടങ്ങള്‍ 50 ശതമാനമോ അതില്‍ കുറവോ ആയി തീര്‍പ്പാക്കാനുള്ള മാര്‍ഗം തേടുക. അല്ലെങ്കില്‍ പണം ഉടന്‍ തിരിച്ചടയ്ക്കാം എന്നതിന് തെളിവ് കാണിക്കുക.

ചിലപ്പോള്‍ നിങ്ങളുടെ കടം ഏത് തരത്തില്‍ പെട്ടതാണെന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങള്‍ ചര്‍ച്ചയില്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങള്‍. ഉദാഹരണമായി, സാധാരണ വായ്പ്പക്കാരനുമായി ഇടപെടുന്നതിനെക്കാള്‍ വ്യത്യസ്തമായ തന്ത്രമാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുമായി ഇടപഴകുമ്പോള്‍ ആവശ്യം.

ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലെ പൊതുവായ തന്ത്രങ്ങള്‍

നിങ്ങള്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള (ഒഴിവാക്കിത്തരാന്‍ സാധ്യതയുള്ള) വലിയ തുകയുടെ സുരക്ഷിതമല്ലാത്ത കടം ഉണ്ടെങ്കില്‍ പാപ്പരത്വം എന്നത് നിങ്ങള്‍ പരിഗണിക്കേണ്ട മാര്‍ഗമാണ്. യു.എ.ഇയിലെ പാപ്പരത്വ നിയമത്തിലെ ഏറ്റവും പുതിയ ഭേദഗതികള്‍ പ്രകാരം കടം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കോടതി ഒരു വിദഗ്ധനെ നിയമിക്കും. ഈ വിദഗ്ധന്‍ കടം നല്‍കിയവരെയും കടക്കാരനെയും ഏകോപിപ്പിച്ച് മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കടം തീര്‍പ്പാക്കല്‍ പദ്ധതി ആവിഷ്‌കരിക്കും.

പദ്ധതിയുടെ അന്തിമ രൂപം തയ്യാറായിക്കഴിഞ്ഞാല്‍ അംഗീകരിച്ച നിബന്ധനകള്‍ അനുസരിച്ച് എല്ലാ സാമ്പത്തിക ബാധ്യതകളും നിറവേറ്റപ്പെടും. കോടതി തീരുമാനിക്കുന്നത് വരെ പുതിയ വായ്പ്പയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കടക്കാരന്റെയോ നിയുക്ത വിദഗ്ധന്റെയോ അഭ്യര്‍ത്ഥന മാനിച്ച് കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

പാപ്പരത്വത്തെ പറ്റി മനസിലാക്കുന്നത് ചര്‍ച്ചകളില്‍ എങ്ങനെ സഹായിക്കും?

സാധാരണഗതിയില്‍ ആളുകള്‍ ഫയല്‍ ചെയ്യുന്ന പാപ്പര്‍ ഹര്‍ജികള്‍ മുഴുവന്‍ തുകയും ഒഴിവാക്കിത്തരാന്‍ വേണ്ടിയുള്ളതാണ്.. അതായത് സുരക്ഷിതമല്ലാത്ത മിക്ക സ്ഥാപനങ്ങള്‍ക്കും ഇതില്‍ നിന്ന്  ഒന്നും ലഭിക്കില്ല. ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ പോലെ സുരക്ഷിതമല്ലാത്ത കടം കൊടുപ്പ് സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യം നന്നായി അറിയാം. അതിനാല്‍ നിങ്ങള്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ അവര്‍ കടം തീര്‍ക്കാനുള്ള ഒത്തുതീര്‍പ്പിന് വഴങ്ങും.

കടത്തിന്റെ 50 ശതമാനമോ അതില്‍ കുറവോ അടയ്ക്കാന്‍ ലക്ഷ്യമിടുക

യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള  ഒത്തുതീര്‍പ്പിനായാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. അതിനാല്‍ നിങ്ങളുടെ സുരക്ഷിതമല്ലാത്ത കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ 50 ശതമാനമോ അതില്‍ കുറവോ തിരിച്ചടയ്ക്കാന്‍ ലക്ഷ്യമാക്കുക.

ഈ ഘട്ടത്തിലേക്ക് എത്താന്‍ കുറച്ച് സമയമെടുക്കും. പക്ഷേ ഭൂരിഭാഗം കമ്പനികളും കടത്തിന്റെ 30 മുതല്‍ 50 ശതമാനം വരെ സ്വീകരിക്കാന്‍ സമ്മതിക്കും. അതുകൊണ്ടാണ്  കുറഞ്ഞ ഓഫര്‍ മുന്നോട്ട് വച്ചുകൊണ്ട് ചര്‍ച്ച ആരംഭിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.. ഉദാഹരണമായി ഏകദേശം 15 ശതമാനം തുക മുന്നോട്ട് വച്ച് അതില്‍ ചര്‍ച്ച നടത്തുക.

കടത്തിന്റെ 50 ശതമാനം തീര്‍പ്പാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കിലോ?

നിങ്ങള്‍ക്ക് ഇത്രയധികം പണം നല്‍കാന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക് ജോലി ഇല്ല എന്നും പറയാം. നിങ്ങള്‍ ജോലി കണ്ടെത്തിക്കഴിഞ്ഞെങ്കില്‍ ബാക്കി തുകയ്ക്ക് താങ്ങാനാകുന്ന തിരിച്ചടവ് പദ്ധതിയ്ക്കായി അഭ്യര്‍ത്ഥിക്കുക. ഇതില്‍ പരിഹാരം കണ്ടുകഴിഞ്ഞാല്‍ പൊലീസില്‍ നല്‍കിയ പരാതി പിന്‍വവലിച്ചതായുള്ള രേഖാമൂലമുള്ള തെളിവ് ബാങ്കില്‍ നിന്ന് കൈപ്പറ്റണം.

ഇതിന് ഒരു ബദല്‍ പരിഹാരം ഉണ്ടോ?

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ ആദ്യം അടയ്ക്കുകയും ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ തീര്‍ക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു മികച്ച പരിഹാരം.

യു.എ.ഇയിലെ ക്രെഡിറ്റ് കാര്‍ഡുകളുടെ ഉയര്‍ന്ന പലിശനിരക്ക് കണക്കിലെടുക്കുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കടം നിങ്ങളുടെ വ്യക്തിഗത വായ്പ്പയേക്കാള്‍ വേഗത്തില്‍ വര്‍ധിക്കും. നിങ്ങള്‍ കുടിശ്ശിക വരുത്തിയ തുക കണക്കിലെടുത്ത് നിങ്ങള്‍ ഇതുവരെ സമാഹരിച്ച തുകയ്ക്കുള്ളില്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തുന്നത് ഒരു സാധ്യതയായേക്കും.

നിങ്ങളുടെ കയ്യില്‍ പണം ഉണ്ടോ? അതൊരു ആയുധമാക്കാം

നിങ്ങള്‍ തിരിച്ചടവ് മുടക്കിയ തുക പെട്ടെന്ന് അടയ്ക്കുകയാണെങ്കില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത കൂടുതലാണ്. ചില സ്ഥാപനങ്ങള്‍ക്ക് വലിയ തുക നല്‍കേണ്ടി വരും. ചിലര്‍ പെയ്‌മെന്റ് പ്ലാനുകള്‍ സ്വീകരിക്കും.

ചര്‍ച്ചകള്‍ക്ക് മുമ്പായി നിങ്ങള്‍ ഒരു തുക സമാഹരിക്കുകയും പണം ഉടന്‍ കടം നല്‍കിയവര്‍ക്ക് തിരിച്ചടയ്ക്കുകയും ചെയ്യുക.. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് മികച്ച ഒത്തുതീര്‍പ്പ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. സ്ഥാപനങ്ങള്‍ ഇത് അംഗീകരിക്കാന്‍ സന്നദ്ധരായിരിക്കും.

നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം നിങ്ങളുടെ കടങ്ങളില്‍ ചിലതോ ഒരു പക്ഷേ എല്ലാമോ തീര്‍പ്പാക്കാന്‍ ഇതിലൂടെ  നിങ്ങള്‍ക്ക് കഴിഞ്ഞേക്കും.


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News