Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഒമാനിൽ കനത്ത മഴ ഇന്നും തുടരും,ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

July 18, 2021

July 18, 2021

മസ്കത്ത് : ഒമാനില്‍ ശക്തമായ മഴ തുടരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ ജലനിരപ്പ് ഉയരുന്ന സഹചര്യത്തില്‍ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഷിനാസ് വിലായത്തില്‍ നിന്നും 75ലധികം ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യൂ ടീമുകള്‍ മാറ്റിയതായി അറിയിച്ചിട്ടുണ്ട് .

ഒമാനില്‍ ന്യൂനമര്‍ദ തുടരുമെന്നും ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസാധാരണമായ ഇടിമിന്നല്‍, കടല്‍ക്ഷോഭം എന്നിവയില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഒമാന്‍ സിവില്‍ ഡിഫന്‍സ് സമതി മുന്നറിയിപ്പ് നല്‍കി.

രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. വാദികളിലെ ഒഴുക്കില്‍ പെട്ട് നാലു പേരെ കാണാതായി. നിരവിധ പേരെ രക്ഷപ്പെടുത്തി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് കുടുംബങ്ങളെയും താമസക്കാരെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.


Latest Related News