Breaking News
ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ |
കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.മീരാ പവിത്രൻ അലീവിയാ മെഡിക്കൽ സെന്ററിൽ

September 16, 2020

September 16, 2020

ദോഹ : കാൽ നൂറ്റാണ്ടിലേറെയായി കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ മികച്ച സേവനം നടത്തിവരുന്ന പ്രശസ്ത സ്ത്രീരോഗ വിദഗ്ധ ഡോ.മീരാ പവിത്രൻ ഖത്തറിലെ അലീവിയാ മെഡിക്കൽ സെന്ററിൽ.സ്ത്രീജന്യ രോഗങ്ങൾ ചികിൽസിച്ച് ഭേദമാക്കുന്നതിൽ കാൽനൂറ്റാണ്ടിലധികം നീണ്ട പ്രവർത്തന പാരമ്പര്യവുമായാണ് ഡോ.മീര ദോഹയിൽ എത്തുന്നത്.1993 മുതൽ 1995 വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റിസേർച് ഫെല്ലോ ആയിരുന്ന ഡോ.മീര കഴിഞ്ഞ 12 വർഷത്തിലധികമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കോഴിക്കോട് മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു. 1996 മുതൽ 1999 വരെ പത്തനംതിട്ട ഗവ.ആശുപത്രിയിൽ അസി.സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.അഞ്ചു വർഷത്തോളം ഗൾഫിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് ഡോ.മീര അലീവിയ മെഡിക്കൽ സെന്ററിൽ ചുമതലയേറ്റത്.

ഏറെ കരുതലും ശുശ്രൂഷയും ആവശ്യമുള്ള ഗർഭകാലത്ത് സ്ത്രീകൾ നേരിട്ടേക്കാവുന്ന വിവിധ സങ്കീർണതകളെ കുറിച്ച് വർഷങ്ങളായി ഗവേഷണം നടത്തിവരുന്ന ഡോ.മീര,ഉയർന്ന അപകട സാധ്യതയുള്ള ആന്റിനേറ്റൽ കെയർ ഉൾപെടെയുള്ള മേഖലകളിൽ വിദഗ്ധയാണ്.ഗൈനക്കോളജിക്കൽ ഡിസോർഡർ,വന്ധ്യത,ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ,കൗമാരകാലത്ത് പെൺകുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ എന്നിവ ചികിൽസിച്ചു ഭേദമാക്കുന്നതിൽ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 വരെയും വൈകീട്ട് 4 മണി മുതൽ രാത്രി 9 വരെയും വുഖൈറിലെ അൽ മെഷാഫിൽ പ്രവർത്തിക്കുന്ന അലെവിയാ മെഡിക്കൽ സെന്ററിൽ ഡോക്ടറുടെ സേവനം ലഭ്യമാണ്.ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ - 444 12 999,വാട്സ്ആപ് - 551 212 999

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

 


Latest Related News