Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഫലസ്തീൻ ജനതക്കെതിരെ വിദ്വേഷ പരാമർശം,ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു 

May 25, 2021

May 25, 2021

മസ്കത്ത്: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ഒമാനില്‍ ഇന്ത്യക്കാരനായ അധ്യാപകന് ജോലി നഷ്ടമായി. നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അധ്യാപകനായ ഡോ. സുധീര്‍ കുമാര്‍ ശുക്ലയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുമാണ് അധ്യാപകന്‍ ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇട്ടത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിെന്‍റ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പോസ്റ്റിന് കീഴില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആ സമയത്തെല്ലാം ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. പിന്നീട് വിദ്യാര്‍ഥികള്‍ ഇൗ അധ്യാപകെന്‍റ ക്ലാസുകള്‍ ബഹിഷ്കരിക്കുന്ന ഘട്ടം വരെയെത്തി.

തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ അധ്യാപകനെ പിരിച്ചുവിടുകയായിരുന്നു. പിന്നീട് ഇദ്ദേഹം തെന്‍റ അപക്വമായ പെരുമാറ്റത്തിന് മാപ്പ് അപേക്ഷിക്കുകയും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച്‌ ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പ്രതിഷേധത്തെ തുടര്‍ന്ന് ഡോ. സുധീര്‍കുമാര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കര്‍ഷക സമരം. സി.എ.എ-എന്‍.ആര്‍.സി സമരം തുടങ്ങിയവക്കെതിരെയും ഡോ. സുധീര്‍കുമാര്‍ നേരത്തേ വിദ്വേഷ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വതന്ത്ര ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ച രാജ്യമാണ് ഒമാന്‍. മനുഷ്യത്വരഹിതമായ കാര്യങ്ങളെ, അത് ആര്‍ക്കെതിരെ ആയാലും ന്യായീകരിക്കുന്ന നടപടിയെ അംഗീകരിക്കാന്‍ ആകില്ല എന്നും ട്വിറ്ററില്‍ പ്രതിഷേധിച്ചവര്‍ പറയുന്നു.

വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്. ചില ഒമാൻ സ്വദേശികൾ നേരത്തെ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു.


Latest Related News