Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഗാസയ്ക്കുള്ള ഉദാരമായ പിന്തുണയ്ക്ക് ഖത്തര്‍ അമീറിന് നന്ദി പറഞ്ഞ് ഹമാസ്

February 03, 2021

February 03, 2021

ഗാസ സിറ്റി: ഗാസ മുനമ്പിലെ താമസക്കാര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഉദാരമായ പിന്തുണയ്ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയ്ക്ക് നന്ദി പറഞ്ഞ് പലസ്തീനി ഇസ്‌ലാമിക സംഘടനയായ ഹമാസ്. ഗാസയ്ക്കായി 2021 ല്‍ 36 കോടി ഡോളര്‍ സഹായധനം പ്രഖ്യാപിച്ചതിനാണ് ഹമാസ് ഖത്തര്‍ അമീറിന് നന്ദി പറഞ്ഞത്. 

ഖത്തറിലെ ഗാസ പുനര്‍നിര്‍മ്മാണ സമിതി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദിനെ ഹമാസിന്റെ പ്രതിനിധി സംഘം ഗാസ മുനമ്പില്‍ സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ ഖത്തര്‍ അമീറിന് നന്ദി പറഞ്ഞത്. യഹ്‌യ സിന്‍വാര്‍, റവ്ഹി മുഷ്തഹ, ഡോ. ഖലീല്‍ അല്‍ ഹയ്യ എനിനവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഖത്തറിലെ ഗാസ പുനര്‍നിര്‍മ്മാണ സമിതി വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ ഹര്‍ദാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പലസ്തീന്‍ ജനതയ്ക്ക് ഖത്തര്‍ നല്‍കുന്ന ഉദാരവും നിരന്തരവുമായ പിന്തുണയ്ക്കും എല്ലാ മേഖലകളിലെയും സുപ്രധാനവുമായ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതിനും ഖത്തറിനെ ഹമാസ് പ്രശംസിച്ചു. കെട്ടിടങ്ങള്‍, റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, മറ്റ് സഹായങ്ങള്‍ എന്നിവയാണ് ഖത്തര്‍ പലസ്തീന് നല്‍കുന്നത്. 

പലസ്തീനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സംഭവവികാസങ്ങളും ഹമാസ് സംഘവുമായി അംബാസഡര്‍ ഇമാദി ചര്‍ച്ച ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിജയത്തിനു ശേഷം പലസ്തീന്റെ എല്ലാ പ്രദേശങ്ങളിലും സ്ഥിരത കൈവരിക്കാനുള്ള തന്റെ വലിയ പ്രതീക്ഷ അംബാസഡര്‍ പ്രകടിപ്പിച്ചു. പലസ്തീന്‍ ജനതയ്ക്ക് എല്ലാ തലങ്ങളിലും ഖത്തര്‍ നല്‍കുന്ന പിന്തുണ തുടര്‍ന്നും ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കി. 

ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്പ്‌മെന്റിന്റെ ഏകോപനത്തോടെ (ക്യു.എഫ്.എഫ്.ഡി) ഖത്തറിലെ ഗാസ പുനര്‍നിര്‍മ്മാണ സമിതി ഗാസ മുനമ്പില്‍ ആവശ്യക്കാരായ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നത് നാളെ മുതല്‍ ആരംഭിക്കുമെന്ന് അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി അറിയിച്ചു. ഗാസ മുനമ്പിലെ ഒരു കുടുംബത്തിന് 100 ഡോളര്‍ എന്ന നിരക്കിലാണ് ധനസഹായം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News