Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
അനുമതിയില്ലാതെ ഹജ്ജ്; പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ

July 28, 2019

July 28, 2019

മക്ക: അനുമതിയില്ലാതെ ഹജ്ജിനായി മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത പിഴയും നാടുകടത്തലും ശിക്ഷ. ഇവരെ സഹായിച്ചവര്‍ക്കും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കുമെന്ന് ഹജ്ജ് മന്ത്രാലയംഅറിയിച്ചു. നിയമലംഘകരെ കടത്തുന്നതിന് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ട്.

ഹജ്ജ് മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കെതിരെയാണ് കടുത്ത പിഴ ഉള്‍പ്പെടയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുക. ഇത്തരം നിയമ ലംഘകരെ മക്കയിലെത്തിക്കുന്നതിന് സഹായം നല്‍കുന്നവരെയും പിടിക്കപ്പെട്ടാല്‍ ശിക്ഷക്ക് വിധേയമാക്കും. വാഹനങ്ങളില്‍ നിന്നാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഡ്രൈവര്‍ക്കെതിരെയും വാഹന ഉടമക്ക് ഏതിരെയുമാണ് നടപടി സ്വീകരിക്കുക.

ജയിലും കടുത്ത പിഴയും ഉള്‍പ്പെടുന്നതാണ് സഹായികള്‍ക്ക് ഉള്‍പ്പെടെയുള്ള ശിക്ഷ. ആദ്യ തവണ പിടിക്കപ്പെടുന്നവരെ പതിനഞ്ച് ദിവസത്തെ ജയില്‍ വാസത്തിനും പതിനായിരം റിയാല്‍ പിഴയും ഈടാക്കും. രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ രണ്ട് മാസം ജയിലും ഇരുപത്തിഅയ്യായിരം റിയാല്‍ പിഴയും ഒടുക്കണം.


മൂന്നാം തവണയും പിടിക്കപ്പെട്ടാല്‍ അന്‍പതിനായിരം റിയാല്‍ പിഴയും ആറ് മാസം ജയില്‍വാസവും അനുഷ്ടിക്കണം ഒപ്പം പിടിക്കപ്പെടുന്നയാള്‍ വിദേശിയാണെങ്കില്‍ ആജീവനാന്ത വിലക്കോട് കൂടി നാടുകടത്തപ്പെടുകയും ചെയ്യും. ഇതിന് പുറമെ നിയമ ലംഘകരെ കടത്തുന്നതിന് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കുന്നതിനും മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


Latest Related News