Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഇന്ന് അറഫാ സംഗമം,കോവിഡ് കാലത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കം 

July 30, 2020

July 30, 2020

ഫോട്ടോ : അറബ് ന്യൂസ്

മക്ക : കോവിഡ് മഹാമാരി ലോകത്തുണ്ടാക്കിയ കടുത്ത ആശങ്കകൾക്കിടയിലും ഹജ്ജിന്റെ പുണ്യം തേടി വിശ്വാസികൾ ഇന്ന് അറഫാ സംഗമത്തിനായി തയാറെടുക്കുകയാണ്. ഇന്നലെ രാത്രി മിനായിൽ താമസിച്ച തീർഥാടകർ ഇന്ന് ഉച്ചയ്ക്ക് മുമ്പായി അറഫയിൽ എത്തും. അറഫയിലെ നമീറാ പള്ളിയിൽ നടക്കുന്ന നിസ്‌കാരത്തിലും ഖുതുബയിലും പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും എല്ലാ കർമങ്ങളും നടക്കുക. വൈകുന്നേരം വരെ പ്രാർത്ഥനകളും മറ്റ് ആരാധനാ കർമങ്ങളുമായി അറഫയിൽ കഴിയുന്ന തീർഥാടകർ സൂര്യൻ അസ്തമിക്കുന്നതോടെ തുടർ കർമങ്ങൾക്കായി മുസ്‌ദലിഫയിലേക്ക് നീങ്ങും. മക്കയിൽ ഹാജിമാരുടെ അണമുറിയാത്ത പ്രവാഹം ഇത്തവണ ഓർമ മാത്രമായി അവശേഷിക്കും.പതിനായിരത്തോളം ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജിൽ പങ്കെടുക്കാൻ അനുമതി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ആയിരത്തിൽ പരം വിശ്വാസികൾ മാത്രമാണ് ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നത്.ഇതിൽ എഴുനൂറോളം പേർ നിലവിൽ സൗദിയിലുള്ള വിദേശികളും ബാക്കിയുള്ളവർ സ്വദേശിയുമാണ്.

ഹജ്ജിന്റെ രണ്ടാം ദിവസമായ ഇന്ന് മിനായിൽ നിന്ന് തീർഥാടകർ ഉച്ചയ്ക്ക് മുമ്പായി അറഫയിലെത്തും. തീർഥാടകരെ സ്വീകരിക്കാൻ അറഫയിൽ ഒരുക്കങ്ങൾ പൂർത്തിയായി. അറഫയിൽ തീർഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ വിഭാഗത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശക്തമായ നിരീക്ഷണത്തിലാണ് തീർഥാടകർ. മിനായിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ ആണ് അറഫയിലേക്കുള്ള ദൂരം. ഹജ്ജ് മന്ത്രാലയം ഒരുക്കിയ ബസുകളിലാണ് തീർഥാടകർ അറഫയിലേക്ക് നീങ്ങുന്നത്.

അതേസമയം വിശുദ്ധ കഅബയുടെ മൂടുപടമായ കിസ് വ മാറ്റൽ ചടങ്ങ് ഇന്നലെ രാത്രി നടന്നു. സാധാരണ അറഫാ ദിനത്തിലാണ് കിസ് വ മാറ്റൽ ചടങ്ങ് നടക്കാറുള്ളതെങ്കിലും ഇത്തവണ നേരത്തെയാണ് ചടങ്ങ് നടന്നത്. മക്കയിലെ കിങ് അബ്ദുൾ അസീസ് ഫാക്ടറിയിൽ 200ഓളം തൊഴിലാളികൾ ഒൻപത് മാസം കൊണ്ടാണ് പുതിയ കിസ് വ നിർമിച്ചത്. 120 കിലോഗ്രാം സ്വർണവും 100 കിലോഗ്രാം വെള്ളിയും 670 കിലോഗ്രാം ശുദ്ധമായ പട്ടും ഉപയോഗിച്ചാണ് കിസ് വ നിർമിച്ചിരിക്കുന്നത്.

മിനായിൽ ഇടിമിന്നലോട് കൂടിയ മഴ
വിശുദ്ധ ഹജ്ജ് കർമം പുരോഗമിക്കുന്നതിനിടെ ഇന്നലെ അർധരാത്രിയോടെ മിനായിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു.തീർത്ഥാടകർ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തയാറെടുക്കുമ്പോഴാണ് കടുത്ത ചൂടിന് സമാനമായി മഴ ലഭിച്ചത്.മഴയ്‌ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെട്ടു.എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News