Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
അല്‍ വക്ര ആശുപത്രിയിലെ വനിതകളുടെ അത്യാഹിത വിഭാഗം താല്‍ക്കാലികമായി മാറ്റുമെന്ന് എച്ച്.എം.സി

February 02, 2021

February 02, 2021

ദോഹ: അല്‍ വക്ര ആശുപത്രിയിലെ വനിതകളുടെ അത്യാഹിത വിഭാഗം താല്‍ക്കാലികമായി കുട്ടികളുടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി) അറിയിച്ചു. ചില വിപുലീകരണ, നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് ഈ താല്‍ക്കാലിക മാറ്റം. താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഇടത്ത് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നത് വനിതാ അത്യാഹിത വിഭാഗം തുടരുമെന്നും എച്ച്.എം.സി അറിയിച്ചു. 

സുരക്ഷാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് ആശുപത്രിയിലെ വനിതാ അത്യാഹിത വിഭാഗത്തില്‍ നടക്കുക. 2021 ഫെബ്രുവരി എട്ട് മുതല്‍ രണ്ട് മാസത്തോളം ഇത് നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വനിതാ അത്യാഹിത വിഭാഗം നിലവിലെ സ്ഥലത്ത് തന്നെ പതിവ് സേവനങ്ങള്‍ പുനരാരംഭിക്കും. 

പ്രതിദിനം 80 മുതല്‍ 120 വരെ രോഗികള്‍ക്കാണ് വനിതാ അത്യാഹിത വിഭാഗം ചികിത്സ നല്‍കുന്നതെന്ന് അല്‍ വക്ര ആശുപത്രിയിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലോല്‍വ അല്‍ അന്‍സാരി പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് വേണ്ട സേവനങ്ങള്‍, പ്രസവവുമായി ബന്ധപ്പെട്ട അടിയന്തിര സേവനങ്ങള്‍, മറ്റ് അടിയന്തിര ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവ ഇവിടെ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ലഭിക്കുന്നു. 

ഫെബ്രുവരി എട്ട് മുതല്‍ വനിതകളുടെ അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ ഗേറ്റ് നമ്പര്‍ രണ്ടിന് പകരം ഗേറ്റ് നമ്പര്‍ ആറിലേക്ക് പോകണം. വനിതാ അത്യാഹിത വിഭാഗം താല്‍ക്കാലികമായി മാറ്റുന്നത് കുട്ടികളുടെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. കുട്ടികളുടെ അത്യാഹിത വിഭാഗം ഈ രണ്ട് മാസവും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കും. വനിതകളുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികള്‍ക്ക് പ്രത്യേക പ്രവേശന വാതില്‍ ഉണ്ടാകുമെന്നും ഡോ. ലോല്‍വ അല്‍ അന്‍സാരി പറഞ്ഞു.

വനിതകളുടെ അത്യാഹിത വിഭാഗം മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ നടക്കുകയാണെന്ന് വനിതാ അത്യാഹിത വിഭാഗത്തിലെ നഴ്‌സിങ് മേധാവി സുവദ് അല്‍ ഖുലൈജി പറഞ്ഞു. കുട്ടികളുടെ അത്യാഹിത വിഭാഗത്തിലെ ഫാര്‍മസിയില്‍ സ്ത്രീകള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കും. ക്ലിനിക്കല്‍, നഴ്‌സിങ് സംഘങ്ങളും താല്‍ക്കാലിക സ്ഥലത്തേക്ക് മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News