Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
പ്രഥമ  എച് എം സി ഫർമാ സൂപ്പർ ലീഗ്, എച് ജി എച് സ്‌ട്രൈക്കേഴ്‌സ്  ചാമ്പ്യൻമാരായി

November 14, 2020

November 14, 2020

ദോഹ : ഖത്തറിൽ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ  ജോലി ചെയ്യുന്ന ഫർമസി സ്റ്റാഫുകളെ ഉൾപ്പെടുത്തി സിറ്റി എക്സ്ചേഞ്ച് ട്രോഫി 2020 വേണ്ടി സംഘടിപ്പിച്ച പ്രഥമ എച് എം സി ഫർമാ സൂപ്പർ ലീഗ് ഫുട്ബോൾ ട്യുര്ണമെന്റിൽ എച് ജി എച് സ്‌ട്രൈക്സ് ജേതാക്കളായി
അബുഹമൂർ ഇറാനി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ എ.സി.സി.എഫ്സി. ടീമിനെയാണ് എച്ജിഎച് സ്‌ട്രൈക്കേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്.

എച്ജി എച് സ്‌ട്രൈക്കേഴ്‌സ്ന്റെ അബ്ദുൽ റഹ്മാൻ എരിയാൽ നെ മികച്ച ഗോൾ കീപ്പറായും ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായും ആസിഫിനെയും മികച്ച ഡിഫൻഡറായി സഹദ് നെയും, ബെസ്ററ്  എമേർജിങ് പ്ലെയറായി എ സി സി എഫ് സിയുടെ അൽത്താഫിനെയും , സീനിയർ പ്ലെയറായി സകീർ ഓ.ടിയെയും തിരഞ്ഞെടുത്തു.

 ഫൈനൽ മത്സരത്തിൽ  വിജയിച്ച എച് ജി എച് സ്‌ട്രൈക്കേഴ്‌സ് നുള്ള  ചാമ്പ്യൻനുള്ള  സിറ്റി എക്സ്ചേഞ്ച് ട്രോഫി ഖത്തർ കേരള ഫർമസി ഫോറം ഉപാധ്യക്ഷൻ  അക്‌ബർ വാഴക്കാട് വിതരണം ചെയ്തു .  മത്സരത്തിൽ  പങ്കെടുത്ത മുഴുൻ ടീമിനുമുള്ള  ടൂണമെന്റ് കമ്മിറ്റിയുടെ ഉപഹാരം ഡോ : ജംഷാദ് , സീനിയർ ഫർമസി ടെക്‌നിഷ്യൻ അബ്ദുൽ ജബ്ബാർ എന്നിവർ വിതരണം ചെയ്തു .സകീർ മുല്ലക്കൽ, ജാസിർ  മാങ്ങാട്,ജാഫർ വക്ര,സജീർ,വീരാപ്പു തുടങ്ങിയവർ മത്സരത്തിലെ മികച്ച കളിക്കാർക്കുള്ള  ഉപഹാരം വിതരണം ചെയ്തു .സകീർ ഓ.ടി സ്വാഗതവും  ഹനീഫ് പേരാൽ നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News