Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഷൂവിനുള്ളിൽ ഒളിപ്പിച്ചു മയക്കുമരുന്ന് കടത്താൻ ശ്രമം,ഏഷ്യൻ വംശജൻ ദോഹ വിമാനത്താവളത്തിൽ പിടിയിൽ

October 08, 2019

October 08, 2019

ദോഹ : ധരിച്ചിരുന്ന ഷൂവിന്റെ അടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 785 ഗ്രാം ഹഷിഷ് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി.കസ്റ്റംസ് ജനറൽ അതോറിറ്റി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.ഏഷ്യൻ വംശജനാണ് പിടിയിലായത്.

കഴിഞ്ഞ മാസം  23 ന്ദോഹ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ലഗേജിൽ നിന്നും 9.45 ഗ്രാം ഹഷീഷും 7 ഗ്രാം കഞ്ചാവും അധികൃതർ പിടികൂടിയിരുന്നു. മയക്കുമരുന്ന് ഉൾപ്പെടെയുള്ള അനധികൃത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നത് തടയാൻ അതിനൂതന സംവിധാനങ്ങളാണ് ദോഹ വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ ശരീരഭാഷ മനസിലാക്കി ഇത്തരം ആളുകളെ പിടികൂടാനുള്ള പരിശീലനവും അധികൃതർ നൽകുന്നുണ്ട്.


Latest Related News