Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ദോഹ ഹമദ് വിമാനത്താവളത്തിൽ ഒരുക്കങ്ങൾ തുടങ്ങി,കോവിഡിനെ പ്രതിരോധിക്കാൻ റോബോട്ടുകൾ 

May 19, 2020

May 19, 2020

ദോഹ: കോവിഡിനു ശേഷം സർവീസുകൾ പനരാരംഭിക്കുമ്പോൾ അണുവ്യാപനം തടയാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. അണുനശീകരണത്തിനും തെര്‍മല്‍ സ്‌ക്രീനിങിനും റോബോട്ടുകളും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.കോവിഡ് നിയന്ത്രണവിധേയമായ പല രാജ്യങ്ങളും വിമാനത്താവളങ്ങള്‍ തുറന്നു നല്‍കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഹമദ് വിമാനത്താവളത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ബദര്‍ അല്‍ മീര്‍ പറഞ്ഞു.

യാത്രക്കാരുമായി  സമ്പര്‍ക്കമില്ലാതെ  ശരീര താപനില പരിശോധിക്കുന്നതിന് സഹായിക്കുന്നതാണ്  സ്മാര്‍ട്ട് സ്‌ക്രീനിങ് ഹെല്‍മറ്റ്. ഇത് ധരിച്ച് ജീവനക്കാര്‍ക്ക് വിമാനത്താവളത്തിന്റെ ഏത് ഭാഗത്ത് ചെന്നും പരിശോധന നടത്താനാവും. നിലവില്‍ നിശ്ചിത സ്ഥലത്ത് സ്ഥാപിച്ച തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനമോ ജീവനക്കാര്‍ തൊട്ടടുത്ത് ചെന്ന് പരിശോധിക്കുന്ന സംവിധാനമോ ആണുള്ളത്.

അണുനശീകരണത്തിനുള്ള റോബോട്ടുകളാണ് മറ്റൊരു സംവിധാനം. അള്‍ട്രാവയലറ്റ്-സി രശ്മികൾ പുറത്തുവിട്ടാണ് ഈ റോബോട്ടുകള്‍ അണുനശീകരണം നടത്തുക. യാത്രക്കാര്‍ കൂടുതല്‍ കടന്നുവരുന്ന ഭാഗങ്ങളില്‍ അണുവ്യാപനം കുറയ്ക്കാനാണ് ഈ റോബോട്ടുകളെ നിയോഗിക്കുക.

മുഴുവന്‍ യാത്രക്കാര്‍ക്കും ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിന് പുറമെ, വിമാനത്താവളത്തിന്റെ എല്ലാ ഭാഗങ്ങളിലും 1.5 മീറ്റര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന തരത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നത്.നയാത്രക്കാരുടെ ലഗേജുകള്‍ അണുനശീകരണം നടത്തുന്നതിന് പ്രത്യേക അള്‍ട്രാവയലറ്റ് അണുനശീകരണ ടണലുകളും ഒരുക്കുന്നുണ്ട്.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മുഴുവന്‍ പേരും മാസ്‌ക്ക ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഫേസ് മാസ്‌ക്ക് ഡിറ്റക്ഷന്‍ സംവിധാനമാണ് മറ്റൊരു പ്രത്യേകത.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News