Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
മഴ കനത്തു : സലാലയിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു,മൂന്നു പേർക്ക് പരിക്ക്

May 31, 2020

May 31, 2020

സലാല : ഒമാനിലെ സലാലയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും താമസ കെട്ടിടം തകർന്നുവീണ് പ്രവാസി  മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു. സെൻട്രൽ സലാലയിൽ വിദേശികൾ താമസിക്കുന്ന കെട്ടിടമാണ് ഇന്നലെ രാത്രി കനത്ത മഴയിൽ നിലം പൊത്തിയത്.വെള്ളിയാഴ്ച മുതല്‍ തുടരുന്ന ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു.

തീവ്ര ന്യുനമർദം ദോഫാർ തീരത്ത് എത്തിയതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഒമാനിലെ ദോഫാർ അൽ വുസ്ത മേഖലകളിൽ കാലാവസ്ഥാ വ്യതിയാനംതുടങ്ങിയത്.  തുടർന്ന്  ശക്തമായ കാറ്റോടും ഇടിയോടും കൂടി വെള്ളിയാഴ്ച മുതൽ പെയ്ത മഴയില്‍, സലാലയിലെ ധാക്ക, മിര്‍ബാത്, റായ്‌സൂത്  സാധാ എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അടുത്ത 24 മണിക്കൂറിനുള്ളിൽ ദോഫാർ അൽ വുസ്ത മേഖലയിലേക്ക്  അടുക്കുന്ന ന്യൂനമർദം കാരണം ശക്തമായ കാറ്റോടു കൂടിയ കനത്ത മഴ ഞാറാഴ്ച രാത്രി വരെ തുടരുമെന്ന് ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ എവിയേഷൻ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News