Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഗൾഫിലും നാട്ടിലും നിൽക്കക്കള്ളിയില്ല,നാട്ടിലെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ വഴി കാണാതെ പ്രവാസികൾ 

March 26, 2020

March 26, 2020

അൻവർ പാലേരി 

ദോഹ :  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലും നാട്ടിലും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ നാട്ടിലെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ വഴി കാണാതെ പ്രയാസപ്പെടുകയാണ് ഗൾഫ് മലയാളികൾ. സംസ്ഥാന സർക്കാരിൽ നിന്നോ ബാങ്കുകളുടെ ഭാഗത്ത് നിന്നോ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം ലഭിക്കാത്തതാണ് പ്രവാസികളെ ആശങ്കയിലാക്കുന്നത്. 

ഗൾഫിൽ പുറത്തിറങ്ങാൻ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ  ശമ്പളക്കാരല്ലാത്ത ലക്ഷക്കണക്കിന് മലയാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ലിമോസിൻ ഡ്രൈവർമാർ,ചെയ്യുന്ന ജോലിക്ക് മാത്രം വരുമാനം ലഭിക്കുന്ന മറ്റു തൊഴിലാളികൾ,സ്വന്തം നിലയിൽ ചെറിയ രീതിയിൽ ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നവർ എന്നിവരെയെല്ലാം നിലവിലെ സാഹചര്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് നാട്ടിൽ വീട് നിർമാണം മുതൽ പല കാര്യങ്ങളും പൂർത്തിയാക്കിയത്. പുതിയ സാഹചര്യത്തിൽ വായ്പാ തിരിച്ചടവ് മുടങ്ങിയാൽ പലിശയും അധിക പലിശയുമൊക്കെയായി വലിയ തുക നൽകേണ്ടി വരുമോ എന്നാണ് ഇവരുടെ ആശങ്ക. ഗൾഫ് രാജ്യങ്ങളിലേത് പോലെ നാട്ടിലും വായ്പാ തിരിച്ചടവുകൾക്ക് സാവകാശം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം,ഇക്കാര്യത്തിൽ സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും ഇതേവരെ  ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. നാട്ടിലെ മന്ത്രിമാരുമായും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളുമായും ബന്ധപ്പെട്ടപ്പോഴും പലർക്കും ഇക്കാര്യത്തിൽ കൃത്യമായ മറുപടിയില്ല. ഖത്തറിൽ നിന്നും മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ട പ്രവാസി മലയാളിക്ക് ലഭിച്ച മറുപടി സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു.

ഖത്തറിൽ ഉൾപെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ മണി എക്സ്ചേഞ്ചുകൾക്ക് കൂടി നിയന്ത്രണം വന്നതോടെ ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ പരിചയമില്ലാത്ത മാസ വേതനക്കാരായ സാധാരണ തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടു തന്നെ പ്രവാസി മലയാളികളുടെ നാട്ടിലെ ബാങ്ക് വായ്പാ തിരിച്ചടവുകളും കുടിശ്ശികയും അടച്ചു തീർക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെട്ട് ഉടൻ തീരുമാനമുണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണമാണ് സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുന്നതെന്ന് ഇടയ്ക്കിടെ ആവർത്തിക്കുന്ന ധനമന്ത്രിയിൽ  നിന്നും മുഖ്യമന്ത്രിയിൽ നിന്നും ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News