Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കുവൈത്തിൽ ബഹ്‌റൈനിൽ നിന്നെത്തിയ ഗൾഫ് എയർ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു

July 06, 2021

July 06, 2021

കുവൈത്ത് സിറ്റി :  ബഹ്‌റൈനിൽ നിന്നും കുവൈത്തിലെത്തിയ ഗൾഫ് എയർ വിമാനത്തിന്റെ എൻജിന് തീപിടിച്ചു. ലാൻ‌ഡിങിനിടെയുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തിയെങ്കിലും എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. 62 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇടിച്ചിറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി. ആർക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തിറങ്ങിയെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 


Latest Related News