Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
സ്വർണക്കടത്ത് : യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു

July 16, 2020

July 16, 2020

തിരുവനന്തപുരം : യു.എ.ഇ അറ്റാഷെ റഷീദ് ഖാമീസ് അല്‍ ഹഷ്മി ഇന്ത്യ വിട്ടു. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയാണ് യു.എ.ഇ യിലേക്ക് തിരിച്ചു പോയത്.  രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഡല്‍ഹിയില്‍ നിന്നും  യു.എ.ഇയിലേക്ക് കടന്നത്.  ഇയാളുടെ സഹായം സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ യു.എ.ഇയിലേക്ക് കടന്നത്.യു.എ.ഇ യിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ നൽകാനാണ് അറ്റാഷെ മടങ്ങിപ്പോയതെന്നാണ് വിവരം.ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എൻ.ഐ.എ കാത്തിരിക്കുന്നതിനിടെയാണ് മടക്കം. ഇദ്ദേഹത്തിന്റെ വിലാസത്തിലാണ് കേരളത്തിലേക്ക് സ്വർണമെത്തിയത്.

അതേസമയം,അറ്റാഷെ മടങ്ങിപ്പോയത് സംസ്ഥാനത്ത് നടക്കുന്ന അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവോടെയാണ് അറ്റാഷെ യു.എ.എയിലേക്ക് മടങ്ങിയതെന്നാണ് റിപ്പോർട്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക                  


Latest Related News