Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സ്വർണ വില കുതിക്കുന്നു,ഉടൻ 30,000 രൂപയിലേക്കെത്തും

September 04, 2019

September 04, 2019

നാലു വര്‍ഷംകൊണ്ട് 10,400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 

കോഴിക്കോട്: സ്വര്‍ണം പവന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി. 3640 രൂപയാണ് ഗ്രാമിന്റെ വില. 28,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഓഗസ്റ്റ് 29ന് 28,880ല്‍ വിലയെത്തിയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് 28,480 രൂപയായി കുറയുകയും ചെയ്തിരുന്നു.നാലുവര്‍ഷംകൊണ്ട് 10,400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 2015 ഓഗസ്റ്റില്‍ വില 18,720 രൂപയായിരുന്നു പവന്റെ വില.ആഗോള വ്യാപകമായി മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണ വില കുതിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ വരവേറ്റതും ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.

തീയതി- പവന്‍വില

2005 ഒക്ടോബര്‍ 10 - 5,040 
2008 ജനുവരി 3- 8,040 
2008 ഒക്ടോബര്‍ 9 - 10,200 
2009 നവംബര്‍ 3 - 12,120 
2010 നവംബര്‍ 8 - 15,000 
2011 ഓഗസ്റ്റ് 19- 20,520 
2019 ഫെബ്രുവരി 19 - 25,120 
2019 ഓഗസ്റ്റ് 10- 27,480 
2019 ഓഗസ്റ്റ് 13-27,800 
2019 സെപ്റ്റംബര്‍ 1-28,480 
2019 സെപ്റ്റംബര്‍-4-29,120

 


Latest Related News