Breaking News
ഖത്തറിൽ ഉണ്ടായിട്ടും കുഞ്ഞിന്റെ മുഖം കണ്ടത് എട്ടുമാസങ്ങൾക്ക് ശേഷം,ജയിൽ മോചിതരായി നാട്ടിലെത്തിയ ദമ്പതികൾ മനസ് തുറക്കുന്നു  | 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു | സൗദിയിൽ രണ്ട് കോവിഡ് വാക്സിൻ എടുത്ത പള്ളി ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു  | 2021-22 അധ്യയന വർഷം : ഖത്തറിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 29 ന്  തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം | ഖത്തറില്‍ കൊവിഡ്-19 രോഗത്തിനൊപ്പം ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാര്‍ | മലപ്പുറം കൂട്ടായി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി   | ഹെലിക്കോപ്റ്റർ അപകടം,എം.എ.യൂസഫലിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ലുലു ഗ്രൂപ്പ് | അഹമ്മദ് ബിന്‍ അലി സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിരോധനം | ഖത്തറിൽ നാളത്തെ ജുമുഅ നമസ്കാരം : രണ്ടാമത്തെ ബാങ്കിന് 10 മിനുട്ട്  മുമ്പ് മാത്രം പള്ളിയിൽ പ്രവേശിക്കാൻ അനുമതി  | പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു  |
ഒടുവില്‍ കുരുക്കഴിഞ്ഞു; സൂയസ് കനാലില്‍ വഴിമുടക്കിയ കൂറ്റന്‍ കപ്പല്‍ നീങ്ങിത്തുടങ്ങി (വീഡിയോ കാണാം)

March 29, 2021

March 29, 2021

കെയ്‌റോ: വാണിജ്യലോകത്തെയാകെ ആശങ്കയുടെ ആഴക്കടലിലേക്ക് തള്ളിയിട്ട സൂയസ് കനാലിലെ കുരുക്ക് ഒടുവില്‍ അഴിഞ്ഞു. കനാലിന് കുറുകെ കുടുങ്ങിപ്പോയ പടുകൂറ്റന്‍ കപ്പലായ എവര്‍ ഗിവന്‍ മോചിതയായി. എന്നാല്‍ കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം എപ്പോള്‍ പുനഃസ്ഥാപിക്കും എന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഇല്ല. 

നിരവധി കപ്പല്‍ രക്ഷാ കമ്പനികളുടെ പ്രയത്‌നത്തിനൊടുവിലാണ് സൂയസ് കനാലില്‍ കുടുങ്ങിയ കപ്പലിനെ രക്ഷിക്കാനും വീണ്ടും ഒഴുകിത്തുടങ്ങാനും കഴിഞ്ഞത്. 'സൂയസ് കനാല്‍ പ്രതിസന്ധി' അവസാനിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി നന്ദി പറഞ്ഞു.  

സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നൂറു കണക്കിന് കപ്പലുകളാണ് യാത്ര അനിശ്ചിതത്വത്തിലായി പുറംകടലില്‍ കാത്തുകിടക്കുന്നത്. കുരുക്ക് അഴിഞ്ഞതോടെ ഈ കപ്പലുകളുടെ യാത്ര ഉടന്‍ പുനരാരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നായ സൂയസ് കനാലില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാപ്പനീസ് കണ്ടെയിനര്‍ വാഹക കപ്പലായ എവര്‍ ഗിവന്‍ കുടുങ്ങിയത്. 400 മീറ്റര്‍ നീളമുള്ള (1300 അടി) കപ്പലിന്റെ ആകെ ശേഷി 220940 ടണ്‍ ആണ്. 

നിലവില്‍ 370 ലേറെ കപ്പലുകളാണ് കനാല്‍ കടക്കാനായി ഇരുവശങ്ങളിലുമായി കാത്തു കിടക്കുന്നത്. കണ്ടെയിനര്‍ കപ്പലുകള്‍, ടാങ്കറുകള്‍, ബള്‍ക്ക് കാരിയറുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ കനാല്‍ തുറന്നെങ്കിലും കാര്യങ്ങള്‍ പഴയപടിയാകാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കനാല്‍ തുറക്കുന്നത് വരെ കാത്തിരിക്കാനില്ലെന്ന് തീരുമാനിച്ച ചില കപ്പലുകള്‍ ആഫ്രിക്കന്‍ മുനമ്പ് ചുറ്റിയുള്ള ദൈര്‍ഘ്യമേറിയ പാതയിലൂടെ യാത്ര പുനരാരംഭിച്ചിരുന്നു. 

വീഡിയോ കാണാം: 

 

 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News

 
[12:25, 08/04/2021] Cxg Ashwin: