Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തര്‍ പൊതുനികുതി വകുപ്പ് വിവിധ ബാങ്കുകളുമായി കരാറില്‍ ഒപ്പു വച്ചു; നികുതി അടയ്ക്കുന്നത് സുഗമമാകും

December 29, 2020

December 29, 2020

ദോഹ: ഖത്തര്‍ പൊതുനികുതി വകുപ്പ് നാല് ബാങ്കുകളുമായി ധാരണാപത്രം ഒപ്പു വച്ചു. ഖത്തര്‍ നാഷണല്‍ ബാങ്ക്, മസ്‌റഫ് അല്‍ റയ്യാന്‍, ദുഖാന്‍ ബാങ്ക്, അല്‍ അഹ്‌ലി ബാങ്ക് എന്നീ ബാങ്കുകളുമായാണ് നികുതി വകുപ്പ് തിങ്കളാഴ്ച എം.ഒ.യു ഒപ്പു വച്ചത്. 

ബാങ്കുകളും നികുതി വകുപ്പുമായി ഇലക്ട്രോണിക് ബന്ധം സൃഷ്ടിക്കാനും അതുവഴി നികുതി അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനും നികുതി അടയ്ക്കാനായി വ്യത്യസ്ത ഇ-പെയ്‌മെന്റ് രീതികള്‍ സജ്ജമാക്കാനുമായാണ് ധാരണാ പത്രം ഒപ്പു വച്ചത്. 


Also Read: സൗദിയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയെ ജയിലില്‍ അടച്ചു; ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ


നികുതി വകുപ്പിലെ ടാക്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് ഹെഡ് ഗനേം ബിന്‍ ഖലീഫ അല്‍ അതിയ, ഖത്തര്‍ നാഷണല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എക്‌സിക്യുട്ടീവ് ജനറല്‍ മാനേജറുമായ അലി റാഷിദ് അല്‍ മൊഹന്നാദി, മസ്‌റാഫ് അല്‍ റയ്യാന്റെ ജനറല്‍ മാനേജറും ഹോള്‍സെയില്‍ ബാങ്കിങ് മേധാവിയുമായ മുഹമ്മദ് ഇസ്മയില്‍ അല്‍ ഇമാദി, ദുഖാന്‍ ബാങ്കിന്റെ സി.ഇ.ഒ ഖാലിദ് യൂസഫ് അല്‍ സുബെയ്, അല്‍ അഹ്‌ലി ബാങ്കിന്റെ ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അല്‍ നംല എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പു വച്ചത്. 

പൊതുനികുതി വകുപ്പിനെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ഭാവിയില്‍ ശക്തിപ്പെടുമെന്ന് ഗനേം ബിന്‍ ഖലീഫ അല്‍ അതിയ ചടങ്ങില്‍ പറഞ്ഞു. നികുതി അടയ്ക്കുന്ന പ്രക്രിയ സുഗമമാക്കുകയാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് അത് ഇലക്ട്രോണിക് രീതിയില്‍ ചെയ്യാം. 

ഇത് നടപ്പാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ എത്രത്തോളം ഉണ്ടെന്നതിനെ അടിസ്ഥാനമാക്കിയാണഅ ബാങ്കുകളെ തെരഞ്ഞെടുത്തത്. അടിസ്ഥാനസൗകര്യ വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം മറ്റ് ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇത് പൂര്‍ത്തിയായാല്‍ ഭാവിയില്‍ മറ്റ് ബാങ്കുകളിലൂടെയും ഈ സേവനം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News