Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ജിസിസി അനുരഞ്ജന കരാർ,ഭാവിയിൽ ആശങ്കയുണ്ടെന്ന് സ്വദേശികൾ

January 07, 2021

January 07, 2021

ദോഹ : ചൊവ്വാഴ്ച റിയാദിലെ അൽ ഉലയിൽ ചേർന്ന ജിസിസി ഉച്ചകോടിയിൽ മൂന്നര വർഷം നീണ്ട ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമായെങ്കിലും സ്വദേശികളിൽ പലർക്കും കരാറിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.അതിർത്തികൾ തുറന്നു കിട്ടിയതിൽ സന്തോഷമുണ്ടെങ്കിലും നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഖത്തറിൽ സംരംഭകനായ  അജ് യൻ അൽ-ഹെബാബി അൽ ജസീറ ചാനലിനോട്  പറഞ്ഞു.വർഷങ്ങളായി കച്ചവടം മോശമായി തുടരുന്ന തന്നെപ്പോലുള്ള വ്യാപാരികൾക്ക് ആശ്വാസമേകാൻ ഉപരോധം പിൻവലിച്ച നടപടിയിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നു.

നിലവിലെ സമാധാന അന്തരീക്ഷം എത്രനാൾ മുന്നോട്ടു പോവുമെന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് 21 വയസുകാരനായ ഖത്തർ സ്വദേശിയായ അലി-സുൽത്താൻ പറഞ്ഞു.

സൌദി അറേബ്യയുടെ സ്വഭാവത്തിലെ സ്ഥിരതയില്ലായ്മ കാരണം ഗൾഫ് രാജ്യങ്ങൾക്കിടയിലെ സമാധാന അന്തരീക്ഷം എത്രനാൾ നിലനിൽക്കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഖത്തറിലെ ആയിരക്കണക്കിന് വിശ്വാസികളെപ്പോലെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുണ്യഭൂമിയായ മെക്ക സന്ദർശിക്കാനാവാതെ പോയ ഒരാളാണ് സുൽത്താനും. ഈ വർഷം അതിന് സാധിക്കുമെന്നാണ് അദ്ദേഹത്തിൻറെ പ്രതീക്ഷ.

ബഹ്റൈനിലുള്ള തൻറെ സഹോദരിമാരെയും സഹോദരന്മാരെയും കാണാൻ സാധിക്കാതെ പോയതിൻറെ പേരിൽ താൻ മാനസികമായി ഏറെ തകർന്നെന്ന് ഖത്തർ സ്വദേശിനി എൽഹം അഹ്മദാനി പറഞ്ഞു.സമാധാന കരാർ വലിയൊരു ചുവടു വയ്പ്പാണെന്ന് പറയുമ്പോഴും ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളുടെ മനോഗതിയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.കുറച്ച് സമയമെടുത്തിട്ടാണെങ്കിലും കാര്യങ്ങൾ പഴയ പോലെയാവുമെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്ന് അൽ ജസീറ ചാനലിനോട് അവർ പറഞ്ഞു.

പുതിയ കരാർ അധിക കാലമൊന്നും നിലനിൽക്കുമെന്ന് തങ്ങൾ കരുതുന്നില്ലെന്ന് സഹോദരിമാരായ മോനയും ലോബ്ന മുഹമ്മദും പറഞ്ഞു. ഉപരോധത്തെ തുടർന്ന് ബഹ്റൈനിലുള്ള തങ്ങളുടെ ബന്ധുക്കളെ കാണാതെ കഴിയേണ്ടി വന്നവരാണ് ഇരുവരും. കരാറിലെ ധാരണകൾ കുറച്ചു കാലം തുടർന്നേക്കുമെങ്കിലും ചരിത്രം വീണ്ടും ആവർത്തിക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.

ജനങ്ങൾക്കിടയിൽ പഴയ പോലെ വിശ്വാസം ആർജിക്കാൻ സമയമെടുക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടയിൽ തങ്ങൾ അനുഭവിക്കേണ്ടി വന്നതൊന്നും മറക്കാനാവില്ലെന്നും അവർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News