Breaking News
ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | കുവൈത്തിൽ വൈദ്യുത മന്ത്രാലയത്തിലെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച 4 പ്രവാസികൾ അറസ്റ്റിൽ | ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ |
യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും

August 30, 2019

August 30, 2019

യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്

ദുബായ് : യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന് പത്ത് ഫില്‍സ് വരെ കുറയുമ്പോള്‍ ഡീസലിന് നാല് ഫില്‍സിന്‍റെ കുറവുണ്ടാകും. അന്താരാഷ്ട്ര ക്രൂഡോയില്‍ നിരക്കിന് അടിസ്ഥാനമാക്കിയാണ് ഈ വിലക്കുറവ്

യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്. ലിറ്ററിന് 2 ദിര്‍ഹം 37 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്‍റെ നിരക്ക് അടുത്തമാസം ഒമ്പത് ഫില്‍സ് കുറഞ്ഞ് 2 ദിര്‍ഹം 28 ഫില്‍സാകും. സ്പെഷല്‍ പെട്രോളിന്‍റെ വില 2 ദിര്‍ഹം 26 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 16 ഫില്‍സായി കുറയും. രണ്ട് ദിര്‍ഹം 18 ഫില്‍സായിരുന്ന ഇപ്ലസ് പെട്രോളിന്‍റെ വില 2 ദിര്‍ഹം 8 ഫില്‍സായും കുറയും. ഡിസല്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറയും. 2 ദിര്‍ഹം 42 ഫില്‍സ് എന്ന ഡിസല്‍ നിരക്ക് ലിറ്ററിന് 2.38 ഫില്‍സാകും. അമേരിക്ക-ചൈന വ്യാപാരയുദ്ധമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ നിരക്ക് ഇടിയാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.


Latest Related News