Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
എണ്ണയുഗം ഉടൻ അവസാനിക്കും,നിലവിലെ വിലക്കയറ്റം അവസാനത്തേതാണെന്നും മുൻ ഖത്തർ പ്രധാനമന്ത്രി 

March 14, 2021

March 14, 2021

ദോഹ: ഊർജാവശ്യങ്ങൾക്കായി എണ്ണയെ ആശ്രയിക്കുന്ന കാലം ഉടൻ അവസാനിക്കുമെന്നും ഗൾഫ് രാജ്യങ്ങൾ അവരുടെ ഭാവി അതിനനുസരിച്ച് ആസൂത്രണം ചെയ്യേണ്ട സമയമാണിതെന്നും ഖത്തർ മുൻ പ്രധാന മന്ത്രിയും വിദേശ കാര്യമന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിൻ ജാസിം ജാബർ അൽ താനി പറഞ്ഞു. വിലകുറഞ്ഞ ബദൽ ഊർജ്ജ സ്രോതസ്സുകളുടെ ലഭ്യത കാരണം എണ്ണ വിലയിൽ നിലവിലുള്ള വിലക്കയറ്റം അവസാനത്തേതാണെന്നും വില കുത്തനെ ഇടിയുമെന്നും അദ്ദേഹം പറഞ്ഞു. "നിലവിലുള്ള വിലക്കയറ്റം കുത്തനെ വില ഇടിയുന്നതിന് മുമ്പുള്ള അവസാനത്തെ വിലക്കയറ്റമാണ്. ഇനി എണ്ണയുടെ വില ക്രമാതീതമായി കുറയാൻ തുടങ്ങും. എണ്ണയുടെ യുഗം തീരാൻ പോവുകയാണ്. മർക്കറ്റിൽ വലിയ മത്സരമാണ് നിലവിലുള്ളത്. എണ്ണക്ക് പകരം ഉപയോഗിക്കാവുന്ന നിരവധി ഉത്പന്നങ്ങൾ ഉണ്ട്. അവ വില കുറഞ്ഞതും പ്രകൃതി സൗഹൃദവുമാണ്." ഷെയ്ഖ് ഹമദ് ബിൻ ജാസിം പറഞ്ഞു.

ഫലപ്രദമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിന് നിലവിലുള്ള നിക്ഷേപ ഫണ്ടുകളും സാമ്പത്തിക കരുതൽ ശേഖരണവും മതിയാകില്ലേന്നാണ് താൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂതന കൃഷി, ആഭ്യന്തര സേവന വ്യവസായം, ടൂറിസം, ധനകാര്യ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കൂടുതൽ വികസനം ഉണ്ടാകണമെന്നും ഷെയ്ഖ് ഹമദ് ബിൻ ജാസിം ആഹ്വാനം ചെയ്തു.

ഡൗൺസ്ട്രീം പെട്രോകെമിക്കൽ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും വികസനം വേണം. ജി‌.സി.‌സി രാജ്യങ്ങൾക്ക് ഈ വൈവിധ്യവൽക്കരണം നേടാൻ കഴിയുമെങ്കിൽ, അവരുടെ സമ്പദ്‌വ്യവസ്ഥയിൽ എണ്ണ വരുമാനത്തിൽ പ്രതീക്ഷിക്കുന്ന ഇടിവിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ കഴിയും-അദ്ദേഹം പറഞ്ഞു.

സാമ്പത്തികവും സാമൂഹികവുമായ ബാധ്യത വരുന്ന പദ്ധതികൾ, സമ്പദ് വ്യവസ്ഥക്ക് സഹായകരമല്ലാത്ത പദ്ധതികൾ എന്നിവ ഉപേക്ഷിക്കാൻ ഭരണാധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News