Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
'ഖത്തര്‍ ലോകകപ്പ് അറബ് മേഖലയുടെ ഐക്യത്തിനുള്ള അവസരം'; ഫുട്‌ബോള്‍ ജനങ്ങള്‍ക്കു വേണ്ടിയെന്നും ഫിഫ പ്രസിഡന്റ്

November 25, 2020

November 25, 2020

ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ലെ ലോകകപ്പ് ഫുട്‌ബോള്‍ അറബ് മേഖലയെ ഒന്നിച്ച് കൊണ്ടുവരാനുള്ള അവസരമാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഖത്തര്‍ സന്ദര്‍ശിക്കാനായി എത്തിയതാണ് ഇന്‍ഫാന്റിനോ. ചരിത്രസംഭവമായ ലോകകപ്പ് ആഘോഷിക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് ലഭിച്ചതെന്നും ഫുട്‌ബോള്‍ ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

'എല്ലാവരും ഖത്തര്‍ ലോകകപ്പ് ആഘോഷിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പ്രദേശത്ത് നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ അത് ഞങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനും ആഘോഷിക്കാനും എല്ലാവര്‍ക്കും കഴിയണം.' -ഖത്തരി പത്രങ്ങളുടെ എഡിറ്റര്‍മാരുമായി ചൊവ്വാഴ്ച നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.  

ലോകകപ്പ് അറബ് ലോകത്തേക്ക് എത്തുകയാണ്. മേഖലയിലെ എല്ലാവര്‍ക്കും ഈ അനുഭവം ആസ്വദിക്കാന്‍ കഴിയണം. രാഷ്ട്രീയം സ്‌പോര്‍ട്‌സില്‍ നിന്ന് വളരെ അകലെയായി തുടരണം. രാഷ്ട്രീയവും മറ്റ് പ്രശ്‌നങ്ങളും സ്വയം പരിഹരിക്കപ്പെടും. ലോകകപ്പ് ആഘോഷിക്കുകയാണ് ജനങ്ങള്‍ക്ക് വേണ്ടത് എന്നും ഇന്‍ഫാന്റിനോ പറഞ്ഞു. അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന പാന്‍ അറബ് ടൂര്‍ണമെന്റ് 2022 ലോകകപ്പിന് അനുയോജ്യമായ മുന്നൊരുക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തി. ലോകകപ്പ് ഫുട്‌ബോള്‍ മുഴുവന്‍ അറബ് ലോകത്തിനും വേണ്ടിയാണെന്നും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നതായും ഖത്തര്‍ ആവര്‍ത്തിച്ചു. 2022 നവംബര്‍ 21 നാണ് ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News