Breaking News
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം |
ഒമാനിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽ പെട്ട് അഞ്ച് ഇന്ത്യക്കാർ മരിച്ചു 

October 01, 2019

October 01, 2019

മസ്കത്ത് : ഹിക്ക ചുഴലിക്കൊടുങ്കാറ്റിൽ കടലിൽ ബോട്ട് മറിഞ്ഞു അഞ്ച് ഇന്ത്യക്കാർ മരിച്ചു. കനത്ത ചുഴലിക്കാറ്റിൽ ബോട്ടിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശ് പൗരന്മാരുമാണ് ബോട്ടിലുണ്ടായിരുന്നത്.മരിച്ച ഇന്ത്യക്കാരിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.അവശേഷിക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരിച്ച അഞ്ച് പേരും ഇന്ത്യക്കാരാണെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചു വരികയാണെന്നും എംബസി അധികൃതർ അറിയിച്ചു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്.ദിവസങ്ങൾക്ക് മുമ്പ് ആഞ്ഞുവീശിയ ഹിക്ക ചുഴലിക്കൊടുങ്കാറ്റ് ഒമാനിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.'ഹിക്ക'യെ തുടർന്ന് കടൽ ഇപ്പോഴും പ്രക്ഷുബ്ധമായി തുടരുകയാണ്. 


Latest Related News