Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ നിന്ന് ആദ്യ വിമാനം വെള്ളിയാഴ്ച,അറുപതിനായിരം പേർ രജിസ്റ്റർ ചെയ്തു

May 06, 2020

May 06, 2020

റിയാദ് : സൗദിയിൽ നിന്നും നാട്ടിലേക്ക് പോകാന്‍ രജിസ്റ്റർ ചെയ്തവർക്കുള്ള വിമാനസർവീസുകൾക്ക് വെള്ളിയാഴ്ച തുടക്കമാവും.നേരത്തെ വ്യാഴാഴ്ച ആദ്യ വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് സർവീസുകൾ പുനഃക്രമീകരിക്കുകയായിരുന്നു. ഇതനുസരിച്ച് ദോഹയിൽ നിന്നും കൊച്ചയിലേക്കുള്ള സർവീസ് ശനിയാഴ്ചയും സൗദിയിൽ നിന്ന് വെള്ളിയാഴ്ചയുമാണ് സർവീസുകൾ നടത്തുക.

ഇതുവരെ അറുപതിനായിരം പേരാണ് സൗദിയിൽ രജിസ്റ്റർ ചെയ്തതെന്ന്  ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ് അറിയിച്ചു. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പരിഗണന. കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. വെള്ളിയാഴ്ച മുതലാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. യാത്ര ചെയ്യുന്ന സെക്ടറിന് അനുസരിച്ച് 1500 സൗദി റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്.

ഈ മാസം 14ന് വരെയാണ് വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. കോഴിക്കോട്ടേക്ക് രണ്ട്, ഡല്‍ഹി ഒന്ന്, കൊച്ചി രണ്ട് എന്നിങ്ങിനെയാണ് സൌദിയില്‍ നിന്നുള്ള വിമാനങ്ങള്‍. കൂടുതല്‍ സെക്ടറുകളിലേക്ക് വിമാനം ഉണ്ടാകുമെന്നും അംബാസിഡര്‍ പറഞ്ഞു. യാത്രക്കാര്‍ ടിക്കറ്റ് എടുക്കേണ്ടത് വിമാനക്കമ്പനി ഓഫീസില്‍ നിന്നാണ്. ഇതു സംബന്ധിച്ച വിവരം യാത്രക്കാരെ അറിയിക്കുന്നുണ്ട്.

റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നാണ് നിലവില്‍ സൌദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര. നിലവില്‍ പ്രവിശ്യകള്‍ തമ്മില്‍ യാത്രാ നിരോധം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ വിമാനത്താവളങ്ങള്‍ നിലനില്‍ക്കുന്ന പ്രവിശ്യകളിലുള്ളവര്‍ക്കാണ് പരിഗണന. വിദൂര ദിക്കുകളിലേക്കും വിമാനം അനുവദിക്കുന്നത് പരിഗണനയിലുണ്ട്. മറ്റു പ്രവിശ്യകളില്‍ ഉള്ളവര്‍ക്ക് യാത്രക്കുള്ള ക്രമീകരണം പിന്നീട് തീരുമാനിച്ച് അറിയിക്കും. വിവിധ കമ്പനികളില്‍ നിന്നും വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനം എടുക്കുക കേന്ദ്രമാണ്.

നാട്ടില്‍ പോകുന്നവര്‍ക്ക് നിര്‍ബന്ധിതമായ മെഡിക്കല്‍ പരിശോധനയുണ്ടാകും. സൌദി ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാകും യാത്രക്കാരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ എംബസി അറിയിക്കും. കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവായവര്‍ക്ക് പിന്നീട് നെഗറ്റീവ് ആയിട്ടുണ്ടെങ്കില്‍ ഇവര്‍ക്കും യാത്രാ അനുമതി നല്‍കും. ഇതിനുള്ള മെഡിക്കല്‍ രേഖകള്‍ കാണിച്ചാല്‍ മതി. ആദ്യ വിമാനത്തില്‍ പോകുന്നവരില്‍ പകുതിയും ഗര്‍ഭിണികള്‍ അടക്കം മെഡിക്കല്‍ ആവശ്യത്തിനായി പോകുന്നവരാണ്.

ഗര്‍ഭിണികള്‍ സാധാരണ രീതിയിലുള്ള ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും തയ്യാറാക്കേണ്ടി വരും. ആരോഗ്യ പ്രയാസങ്ങളുള്ളവര്‍ക്ക് യാത്ര ചെയ്യാമെന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവി‍ഡ് പരിശോധന സംബന്ധിച്ചുള്ള രീതികള്‍ എങ്ങിനെ എന്നുള്ളത് സൌദി ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് തയ്യാറാക്കുക എന്നും അംബാസിഡര്‍ പറഞ്ഞു.

ഔദ പോര്‍ട്ടല്‍ വഴി അബ്ഷീര്‍ മുഖാന്തിരം ഇന്ത്യയിലേക്ക് പോകാന്‍ യാത്ര ചെയ്യേണ്ടവരുടെ വിവരങ്ങള്‍  എംബസിക്ക് ലഭിച്ചാലുടന്‍ സര്‍ക്കാറുമായി ചേര്‍ന്ന് വേണ്ട ക്രമീകരണങ്ങള്‍ വരുത്തും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News