Breaking News
ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം |
ഖത്തറില്‍ നിര്‍മ്മിച്ച ആദ്യത്തെ വൈദ്യുത വാഹനങ്ങള്‍ പരീക്ഷണ ഓട്ടം നടത്തി

December 14, 2020

December 14, 2020

ദോഹ: ഖത്തറില്‍ നിര്‍മ്മിച്ച ആദ്യ വൈദ്യുത വാഹനങ്ങള്‍ പരീക്ഷണ ഓട്ടം നടത്തി. ബുഫോണ്ടാസ് ഫ്രീ സോണിലാണ് പരീക്ഷണ ഓട്ടം നടത്തിയത് എന്ന് വാഹനം നിര്‍മ്മിച്ച കമ്പനിയായ ഗോഷ്യന്‍ അറിയിച്ചു. 

എ.പി.എം 75 ടി എന്ന ഇലക്ട്രിക് ടെര്‍മിനല്‍ ട്രാക്ടറുകളുടെ ആദ്യ ബാച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഹമദ് തുറമുഖത്തിന്റെ ആദ്യ ഘട്ടം കൈകാര്യം ചെയ്യുന്ന ടെര്‍മിനല്‍ ഓപ്പറേറ്റിങ് കമ്പനിയായ ക്യു ടെര്‍മിനല്‍സിനു വേണ്ടിയാണ് ഈ ട്രാക്ടറുകള്‍ നിര്‍മ്മിച്ചത്. 

ബുഫോണ്ടാസ് ഫ്രീസോണിലെ ഗോഷ്യന്‍ ഫാക്ടറിയുടെ മുന്നിലാണ് വൈദ്യുത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തിയത്. 

ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റി ചെയര്‍മാനും സഹമന്ത്രിയുമായ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍-സയെദ്, ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്ക് ഗെല്ലറ്റ്, ഖത്തര്‍ പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി (മ്വാനി) സി.ഇ.ഒ ക്യാപ്റ്റന്‍ അബ്ദുള്ള മുഹമ്മദ് അല്‍ ഖാന്‍ജി, അല്‍ അത്തിയ മോട്ടോഴ്‌സ് ആന്‍ഡ് ട്രേഡിങ് കോ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ അത്തിയ, ഗോഷ്യന്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ക്രിസ്റ്റോഫ് ഗോഷ്യന്‍, ക്യുടെര്‍മിനല്‍സ് നെവില്‍ ബിസെറ്റ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ട്രാക്ടറുകളുടെ പരീക്ഷണ ഓട്ടം. 


Also Read: ഖത്തർ ദേശീയ ദിനം; ഡിസംബർ 17 വ്യാഴാഴ്ച ഖത്തറിൽ പൊതു അവധി


സമ്പൂര്‍ണ്ണ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഹമദ് തുറമുഖത്തില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പൊതുഗതാഗത മേഖലയില്‍ വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള ഖത്തറിന്റെ അഭിലാഷത്തിന് പിന്തുണ കൂടിയാകും ഇത്. 

ചൂടുള്ള കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ഈ വാഹനങ്ങള്‍. ഖത്തറില്‍ വേനല്‍ക്കാലത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതിനാല്‍ ഇത്തരം വാഹനങ്ങളാണ് അനുയോജ്യം.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News