Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
സൗദിയിൽ കർഫ്യു പ്രഖ്യാപിച്ചതായി വ്യാജ വാർത്ത 

February 04, 2021

February 04, 2021

റിയാദ് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  സൗടിയില്‍ നാളെ മുതല്‍ കര്‍ഫ്യു പ്രഖ്യാപിച്ചതായി വ്യാജ വാർത്ത പ്രചരിക്കുന്നു. രാജ്യത്തേക്ക് വിദേശികള്‍ക്കുള്ള പ്രവേശനം നിരോധിച്ചതിന് പുറമെ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് വരെ കര്‍ഫ്യു ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ചി ട്ടില്ല. അതേസമയം, ഇതിനുള്ള സാധ്യത കൂടുതലാണ്.വേണ്ടിവന്നാൽ കർഫ്യു പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആധികാരിക സ്രോതസ്സുകളിൽ നിന്നല്ലാതെ  സ്ഥിരീകരിക്കാതെ കിട്ടിയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴയ കര്‍ഫ്യു പ്രഖ്യാപന സ്ക്രീന്‍ ഷോട്ടുകളും മറ്റുമാണ് വ്യാപകമായി പ്രചരിക്കുന്നത്. പലരും സ്റ്റാറ്റസ് വരെ ആക്കുകയും ചെയ്തിട്ടുണ്ട്. അറബിയിലുള്ള പഴയ വോയ്‌സ് ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്.എന്നാൽ നിലവിൽ ഇന്ത്യ ഉൾപെടെയുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്.രാജ്യത്ത് കർഫ്യു പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


Latest Related News