Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ കുടുംബ വിസലഭിക്കാൻ വ്യാജ രേഖകൾ ഹാജരാക്കി,പി.ആർ.ഒയുടെ ചതിയിൽ കുടുങ്ങി മലയാളി ദമ്പതികൾ നിയമക്കുരുക്കിൽ 

February 18, 2021

February 18, 2021

അൻവർ പാലേരി 

ദോഹ : കുടുംബ വിസ ലഭിക്കുന്നതിന് വ്യാജരേഖകൾ ഹാജരാക്കിയ മലയാളിയായ പി.ആർ.ഒയുടെ ചതിയിൽ കുടുങ്ങി കണ്ണൂർ സ്വദേശികളായ ദമ്പതികൾ ദുരിതം അനുഭവിക്കുന്നു.കഴിഞ്ഞ ഒൻപതു വർഷമായി ഖത്തറിൽ നല്ല വേതനത്തോടെ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശിക്കാണ് ഖത്തറിലെ ജോലി നഷ്ടപ്പെട്ടതോടോപ്പം നിയമനടപടികൾ ഭയന്ന് എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

നിലവിലെ നിയമമനുസരിച്ച് ചില പ്രത്യേക തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് കുടുംബത്തെ കൂടെ നിർത്താനുള്ള കുടുംബ വിസ ലഭിക്കുന്നത്.എന്നാൽ ചില കേസുകളിൽ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കാര്യം ബോധ്യപ്പെടുത്തിയാൽ ചില ഇളവുകളോടെ  കുടുംബ വിസ അനുവദിക്കാറുണ്ട്.അതേസമയം,പണം നൽകിയാൽ കുടുംബ വിസ എളുപ്പത്തിൽ തരപ്പെടുത്തി നൽകാമെന്ന ചില പി.ആർ.ഒമാരുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി പലരും അബദ്ധങ്ങളിൽ പെടാറുണ്ട്.എന്നാൽ ഇത്തരം കേസുകൾ പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷയും നാടുകടത്തലുമാണ് ശിക്ഷ ലഭിക്കുക.

കഴിഞ്ഞ ഒൻപതു വർഷമായി നല്ല കമ്പനിയിൽ,ഉയർന്ന വേതനത്തോടെ ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി ഭാര്യയും കുട്ടികളുമടങ്ങുന്ന  കുടുംബത്തെ കൂടെ നിർത്താനാണ് കുടുംബ വിസക്ക് ശ്രമിച്ചത്. പല തവണ ശ്രമിച്ചിട്ടും കുടുംബ വിസ ലഭിക്കാതിരുന്നതിനെ തുടർന്ന് ഒരു സുഹൃത്ത് വഴിയാണ് ഇവർ നൗഫൽ എന്ന പി.ആർ.ഒയുമായി ബന്ധപ്പെട്ടത്.ആവശ്യപ്പെട്ട പണം നൽകിയാൽ കുടുംബ വിസ ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം.അയ്യായിരം റിയാലാണ് ഇതിനായി ആവശ്യപ്പെട്ടത്.

ഇതിനിടെ,ശരിയായ രീതിയിൽ തന്നെ മറ്റൊരാൾ വഴി മൂന്നു വർഷത്തേക്കുള്ള കുടുംബ ശരിയാവുകയും കുടുംബം ഖത്തറിലെത്തി കൂടെ താമസിക്കുകയും ചെയ്യുന്നതിനിടെയാണ് ഇവർ നിയമത്തിന്റെ കുരുക്കുകളിൽ അകപ്പെടുന്നത്.നേരത്തെ പി.ആർ.ഒ  വഴി മറ്റൊരാളുടെ ഐഡിയിൽ തിരുത്തലുകൾ വരുത്തി വ്യാജ രേഖകകൾ ഹാജരാക്കിയതിനായിരുന്നു കേസ്.ഒരു വര്ഷം തടവും നാടുകടത്തലുമാണ് കോടതി ശിക്ഷ വിധിച്ചത്.എന്നാൽ ഇതിന് മുമ്പ് മെക്കാനിക്കൽ എഞ്ചിനിയറായ കണ്ണൂർ സ്വദേശി കുടുംബത്തെ ദോഹയിൽ നിർത്തി നാട്ടിലേക്ക് പോയിരുന്നു.വ്യാജരേഖകൾ ഹാജരാക്കിയ കേസിൽ ഖത്തറിലെ നിരവധി പി.ആർ.ഒമാർക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിനെതിരെയും നിയമനടപടിയുണ്ടായത്.

തുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബവും നാട്ടിലേക്ക് മടങ്ങുകയായിരുന്നു.ഖത്തറിലെ പ്രമുഖ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനവും ഇതോടെ മുടങ്ങി.ജോലി ചെയ്തിരുന്ന ഖത്തറിലെ കമ്പനി ഇവർക്ക് എല്ലാ വിധ പിന്തുണയും നൽകുന്നുണ്ടെങ്കിലും കേസ് പരിഹരിച്ചു തിരിച്ചെത്തിയാൽ പഴയ ജോലിയും പ്രൊമോഷനും നൽകാമെന്ന നിലപാടിലാണ്.എന്നാൽ ഖത്തറിലെത്തിയാൽ ജയിലിലാകുമെന്ന ഭയം ഇവരെ വേട്ടയാടുകയാണ്.

ഇതിനിടെ,തങ്ങൾക്ക് കുടുംബ വിസ ശരിയാക്കി തരാമെന്നു വാഗ്ദാനം നൽകി വ്യാജ രേഖകൾ ഹാജരാക്കിയ നൗഫൽ എന്ന പി.ആർ.ഓ നാട്ടിലേക്ക് മുങ്ങിയിരുന്നു.

'ഇതുവരെ ഒരു കാര്യത്തിനും വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുകയോ ഇതുപോലുള്ള നിയമക്കുരുക്കുകളിൽ പെടുകയോ ചെയ്തിട്ടില്ല.ജീവിതത്തിൽ ഇത് ആദ്യത്തെ അനുഭവമാണ്.ഖത്തർ പോലെ പ്രവാസികൾക്ക് എല്ലാ സൗകര്യങ്ങളും  ചെയ്തു തരുന്ന ഒരു രാജ്യത്തു  ഇതുപോലുള്ള ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുന്നത് വലിയ മനഃപ്രയാസമുണ്ടാക്കുന്നു.ജോലി നഷ്ടപ്പെട്ടതിലോ ഖത്തറിൽ നിന്ന് മടങ്ങേണ്ടിവന്നതിലോ വിഷമമില്ല.അതേസമയം,ചെയ്യാത്ത കുറ്റത്തിന് ഒരു കേസിൽ പ്രതിയാകുന്നത് വലിയ മനോവിഷമം ഉണ്ടാക്കുന്നു. ഈ കേസ് പരിഹരിക്കാതെ ഒരിക്കലും ഖത്തറിലേക്ക് പോകാൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോഴും വിഷമമുണ്ട്...' കണ്ണൂർ സ്വദേശി 'ന്യൂസ്‌റൂ' മിനോട് പറഞ്ഞു.

'വ്യാജ രേഖകൾ ഹാജരാക്കിയാണ് വിസ തരപ്പെടുത്തുന്നതെന്ന് ഒരിക്കൽ പോലും അയാൾ പറഞ്ഞിരുന്നില്ല.എനിക്ക് പറ്റിയ ഈ അബദ്ധം മറ്റാർക്കും ഇനി സംഭവിക്കരുത്' - അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ആപ് ഡൌൺലോഡ് ചെയ്യുക.

NewsRoom Connect
Download From Playstore Now:
https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167 


Latest Related News