Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഫെയ്സ്ബുക് പോസ്റ്റ് : ഖത്തറിലെ നസീം അൽ റബീഹിലെ ഡോക്ടർ മാപ്പു പറഞ്ഞു

December 20, 2019

December 20, 2019

ദോഹ : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിൽ മതവിദ്വേഷം  പ്രചരിപ്പിക്കുന്ന തരത്തിൽ പോസ്റ്റിട്ട ദോഹ നസീം അൽ റബീഹിലെ ഓർത്തോ വിഭാഗം ഡോക്ടർ അജിത്കുമാർ മാനേജ്‌മെന്റിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് മാപ്പ് പറഞ്ഞു. ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടാവില്ലെന്നും തന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ക്ഷമാപണം നടത്തുന്നുവെന്നും ഡോക്ടർ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

വർഷങ്ങളായി ദോഹയിലെ നസീം അൽ റബീഹ് ക്ലിനിക്കിൽ ഓർത്തോ വിഭാഗത്തിൽ ജോലി ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോക്ടർ അജിത്കുമാർ ഡോ.അജിത്കുമാർ മാളിയാടൻ എന്ന പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടിലാണ് പൗരത്വ ബില്ലിനെതിരെ ഇന്ത്യയൊട്ടുക്കും നടക്കുന്ന പ്രതിഷേധ സമരങ്ങളെ പരിഹസിച്ചു കൊണ്ട് പോസ്റ്റിട്ടത്. വിമോചന സമരം രണ്ടാം ഭാഗമെന്ന നിലയിൽ ഇപ്പോൾ നടക്കുന്നത് നരേന്ദ്രമോദിയെ താഴെയിറക്കാൻ ലക്ഷ്യമിട്ടാണെന്നും പറമ്പിലെ ചപ്പും ചവറും കൂട്ടിയിട്ട് തീകൊളുത്തി ക്രിമിനലുകളെ തെരുവിലിറക്കി പൊതുമുതൽ നശിപ്പിക്കുന്നതിനെ പൊതുജന പ്രക്ഷോഭമായി മഹത്വവത്കരിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു ഡോക്ടറുടെ പരാമർശം. പ്രക്ഷോഭത്തിനിറങ്ങുന്നവരെ പാർട്ടി അടിമകളെന്നും കലാ സാംസ്കാരിക രംഗത്തു നിന്നും പരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ശ്വാനന്മാരെന്നും പരാമർശിച്ചു കൊണ്ടായിരുന്നു ഡോക്ടറുടെ ഫെയ്സ്ബുക് പോസ്റ്റ്.

പൗരത്വനിയമത്തെ കുറിച്ച് വിശദീകരിക്കുന്ന സംഘികൾ എരുമയുടെ ..........ഓടക്കുഴൽ ഊത്ത് ഇനി തുടരേണ്ടെന്നും ബുദ്ധിയും ബോധവും ഉള്ളവർക്കൊക്കെ കാര്യം മനസിലായിട്ടുണ്ടെന്നുമായിരുന്നു ഡോക്ടറുടെ വിവാദ പരാമർശം. നിരവധി ആളുകളാണ് ഇതിനെതിരെ ഡോക്ടറുടെ ഫെയ്സ്ബുക് പേജിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം, ഫെയ്‌സ് ബുക് പോസ്റ്റ് ശ്രദ്ധയിൽ  പെട്ടയുടൻ നസീം അൽ റബീഹ്  മാനേജ്‌മെന്റ് വിഷയത്തിൽ ഇടപെടുകയും ഡോക്ടറോട് വിശദീകരണം ചോദിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർ പോസ്റ്റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞതായി മാനേജിങ് ഡയറക്റ്റർ ഡോ.മുഹമ്മദ് മിയാൻദാദ് ന്യൂസ്‌റൂമിനെ അറിയിച്ചു. ഏതെങ്കിലും മത സമൂഹങ്ങളുടെയോ വ്യക്തികളുടെയോ മറ്റു വിഭാഗങ്ങളുടെയോ വികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടപെട്ടാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അറിയിച്ചു കൊണ്ട് മാനേജ്‌മെന്റ് സർക്കുലർ ഇറക്കിയിട്ടുണ്ട്.

മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഡോ.അജിത് മാളിയാടന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

നാട്ടിൽ നടക്കുന്ന ഏത് കൊച്ചുകൊച്ചു വിഷയങ്ങളും വാർത്തകളും ,പെട്ടെന്നറിയുന്നതും പ്രതികരിക്കുന്നതും ,
ചർച്ചചെയ്യുന്നതും പ്രവാസികളാണ് .
അതാണ് ഗൾഫ് പ്രവാസത്തിന്റ്റെ പ്രത്യേകത.
 കഴിഞ്ഞ പത്തുവർഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന ഞാൻ അന്നന്നുകാണുന്ന എന്തിനെക്കുറിച്ചും അപ്പപ്പോൾ പ്രതികരിക്കുന്നത് ഫെയ്സ്ബുക് കുറിപ്പുകളിലൂടെയാണ് .
അതിന് പ്രധാനകാരണവും പ്രവാസം നൽകുന്ന ഏകാന്തതയാണ് .മുന്നിലിരിക്കുന്ന ഒരാളോട് , ഒരു സുഹൃത്തിനോട് സംസാരിക്കുന്നപോലെയാണ് ഫെയ്‌സ്ബുക്കിൽ ഞാൻ എഴുതാറുള്ളതും .

എന്റ്റെ പോസ്റ്റുകളിൻമേൽ അനുകൂലവും പ്രതികൂലവുമായ കമന്റ്റുകൾ വരാറുണ്ടെങ്കിലും അടുത്തദിവസങ്ങളിൽ പൗരത്വബില്ലിനെ അനുകൂലിച്ച് ഞാനെഴുതിയ കുറിപ്പുകളെ പലരും അമിതമായ വൈകാരികതയാണ് പ്രകടിപ്പിച്ചത് . ഒരു വൃക്തിയെന്നനിലയിൽ എന്റെ സൗഹൃദങ്ങളിലോ , ബന്ധങ്ങളിലോ മതം എന്നെ ഒരുകാലത്തും സ്വാധീനിച്ചിട്ടില്ല .

ഒരു ഡോക്ടറെന്ന നിലയിൽ കഴിഞ്ഞ മുപ്പതുവർഷത്തെ പ്രൊഫഷണൽ ജീവിതത്തിൽ , എന്റെ മുന്നിലെത്തുന്ന ഒരു രോഗിയുടേയും മതവും ജാതിയും രാജ്യവും എന്റെ അവരോടുള്ള സമീപനത്തെ സ്വാധീനിച്ചിട്ടില്ല .

പ്രവാസിയായ ഏതൊരു ഭിഷഗ്വരനേയുംപോലെ എനിക്കു മുന്നിലും എത്തുന്ന ഏത് രാജ്യക്കാരനോടും സമാനതയുള്ള സഹാനുഭൂതിയോടെയാണ് ഞാൻ പെരുമാറിയിട്ടുള്ളത് .പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ പാർഷ്യാലിറ്റി കാട്ടാറുണ്ടെങ്കിലത് ,ഉള്ളവനേക്കാൾ കൂടുതൽ ഇല്ലാത്തവനോട് കാണിക്കുന്ന അനുകമ്പയാണ്.

ദാരിദ്ര്യത്തിന്  മതമില്ലാത്തതുകൊണ്ട് , ഇല്ലാത്തവന്റ്റെയൊപ്പമേ ഞാൻ നിന്നിട്ടുള്ളൂ .
കയ്യിൽ പണമില്ലാത്തവനും നല്ല ചികിൽസ നൽകാൻ എനിക്ക് പിന്തുണ തരുന്നത് എന്റെ സ്ഥാപനത്തിന്റ്റെ ഉടമയുടേയും മാനേജ്മെന്റ്റിന്റ്റേയും സൻമനസ്സ് ഒന്നുമാത്രമാണ് .

മറ്റുപലരേയുംപോലെ ഞാൻ എന്റെ സ്വകാര്യ ജീവിത്തെക്കുറിച്ചോ , ജോലിസംബന്ധമായ വിഷയങ്ങളോ ഒന്നുംതന്നെ ഫെയ്സ്ബുക്കിൽ കുറിക്കാറില്ല .എന്റെ  ജന്മനാടിനെ സംബന്ധിച്ച വിഷയങ്ങൾ മാത്രം എഴുതുന്നതുകൊണ്ടും ,
അതിൽ രാഷ്ട്രീയവും സാമൂഹ്യവുമായ വിഷയങ്ങളാണ് മുഖൃമായും വരികയെന്നതുകൊണ്ടും ,
എനിക്ക് ഏതെങ്കിലും രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതരുത് .

ജീവിതത്തിൽ ഇതുവരെ പുലർത്തിയിട്ടുള്ള രാഷ്ട്രീയം ,
എനിക്ക് ശരിയെന്ന് തോന്നുന്ന വിഷയങ്ങളോടുള്ള അനുകൂലമോ പ്രതികൂലമോ ആയ എന്റെ  പ്രതികരണങ്ങൾ മാത്രമാണ് .
ഞാനൊരു രാഷ്ട്രീയപ്പാർട്ടിയുമായോ , മതസംഘടനയുമായോ ബന്ധമുള്ള ആളല്ല .

ഞാൻ വളർന്നുവന്ന, ഇപ്പോഴും നിലനിൽക്കുന്ന മതത്തിനതീതമായ സാമൂഹ്യ സാഹചര്യം  കേരളത്തിൽ അടുത്ത തലമുറകൾക്കും അനുഭവിക്കാൻ കഴിയണം എന്ന ആഗ്രഹത്താലാണ്. മതവിദ്വേഷം , അത് എത്ര ശരിയായ കാര്യത്തിനായാൽക്കൂടി ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി കാണുമ്പോൾ കടുത്ത വാക്കുകളിലും ,
അസഹിഷ്ണുതയോടെയും ഞാൻ പ്രതികരിച്ചുപോവുന്നത് .

എന്റെ ലക്ഷൃം ഒരാളുടേയും തിന്മയോ പരാജയമോ അല്ല .
വേദനിക്കുന്നവനോടൊപ്പം നിൽക്കാനേ ഈ നിമിഷം വരെ കഴിഞ്ഞിട്ടുള്ളൂ .

എന്റെ  ഫെയ്സ്ബുക് പോസ്റ്റുകളിലൂടെ ഏതെങ്കിലും മതവിഭാഗത്തെ അപമാനിക്കാനോ , വേദനിപ്പിക്കാനോ ഞാനിതുവരെ ശ്രമിച്ചിട്ടില്ല .അതേസമയം തന്നെ , വൈകാരികമായി ഒരു ജനസഞ്ചയം ആളിക്കത്തി നിൽക്കുമ്പോൾ ,ചെറിയ എതിരഭിപ്രായങ്ങൾ പോലും അസഹ്യമായി ഭവിച്ചേക്കാം . അത്തരം അഭിപ്രായപ്രകടനങ്ങൾ തെറ്റായിപ്പോയി എന്ന് ഞാൻ മനസ്സിലാക്കുന്നു .

എന്റെ ഫെയ്ബുക് പോസ്റ്റുകളിലോ , മറ്റ് ഫെയ്സ്ബുക്  പേജുകളിലെ കമന്റ്റുകളിലോ ,
ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും മാനസികമായ വിഷമമോ അപമാനമോ ഉണ്ടായിട്ടുണ്ടെങ്കിൽ , ഞാൻ നിർവ്യാജം ക്ഷമാപണം നടത്തുന്നു .

ലോകത്തിലൊരാൾക്കെങ്കിലും എന്റെ വാക്കോ പ്രവൃത്തിയോ ദോഷകരമോ , വേദനാജനകമോ ആവാതിരിക്കാൻ ഞാൻ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് പ്രതിജ്ഞചെയ്യുന്നു .

സതൃസന്ഥതയോടെ ,
ഡോ അജിത് മാളിയാടൻ .

ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ കൃത്യമായി ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങൾ അല്ലാത്തവർ മാത്രം +974 66200167 എന്ന വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News