Breaking News
കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു |
ഫെയ്‌സ്ബുക്കിൽ ഫലസ്തീൻ അനുകൂല ഉള്ളടക്കങ്ങൾക്ക് സെൻസറിങ്,ജീവനക്കാർ തുറന്ന കത്തെഴുതി

June 03, 2021

June 03, 2021

വാഷിംഗ്ടൺ : ഫലസ്തീൻ അനുകൂല ഉള്ളടക്കങ്ങൾ അടിച്ചമർത്തുകയും ഇസ്രായേൽ അനുകൂല പോസ്റ്റുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫെയ്‌സ്ബുക്കിന്റെ പക്ഷപാത നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാർ കമ്പനി മേധാവിക്ക് തുറന്ന കത്തെഴുതി.200 ഓളം ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ മാസം 253 ഫലസ്തീനികൾ കൊല്ലപ്പെട്ട ഇടയാക്കിയ ഇസ്രായേൽ ആക്രമണത്തിനു പിന്നാലെയാണ് കമ്പനിയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ ജീവനക്കാർ രംഗത്തെത്തിയത്.ഫലസ്തീൻ അനുകൂല ശബ്ദങ്ങളെ സമൂഹമാധ്യമ ഭീമനായ ഫെയ്‌സ്ബുക്ക് അടിച്ചമർത്തുന്നുവെന്നാണ് കത്തിലെ ഉള്ളടക്കം.വിഷയത്തിൽ നേരത്തെ ഫെയ്‌സ്ബുക്ക് കടുത്ത വിമർശനം നേരിട്ടിരുന്നു.

ഫലസ്തീൻ അനുകൂല ഉള്ളടക്കം അന്യായമായി എടുത്തുമാറ്റുകയോ അവഗണിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പുതിയ സംവിധാനം ഒരുക്കണമെന്ന് ജീവനക്കാർ കത്തിൽ ആവശ്യപ്പെട്ടു.


Latest Related News