Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി സംവിധാനം പരിഷ്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി 

September 14, 2019

September 14, 2019

ന്യൂഡൽഹി : രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുന്നതിനിടെയാണ് ധനമന്ത്രി ഇന്ന് പ്രത്യേകം വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്.

പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്.നിക്ഷേപ നിരക്ക് കൂട്ടിയുട്ടുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. നികുതി പരിഷ്കരണ നടപടികൾ ഉടൻ പ്രഖ്യാപിക്കും.ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചർച്ച നടത്തും.കയറ്റുമതിക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും.ദുബായ് ഷോപ്പിംഗ് മാതൃകയിൽ രാജ്യത്ത് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

പാർപ്പിട മേഖലയിൽ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും പൂര്‍ത്തീകരണത്തിനുമായി ഏകജാലകസംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.ഇതിനായി 10,000 കോടി രൂപ നീക്കിവെക്കും. മുടങ്ങി കിടക്കുന്ന ചെറുകിട പാർപ്പിട പദ്ധതികളെ ഇത് സഹായിക്കും.വീട് പൂർത്തിയാക്കാൻ പണമില്ലാത്തവർക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാനാവുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.


Latest Related News