Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഫിഫാ ക്ലബ് ലോകകപ്പ്, ടിക്കറ്റ് വിൽപന തുടങ്ങി 

October 22, 2019

October 22, 2019

ദോഹ : 2019 ഡിസംബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിനുള്ള ടിക്കറ്റ് വില്പനആരംഭിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ടിക്കറ്റ് വില്‍പനക്ക് തുടക്കമായത്. ഡിസംബർ 11 മുതൽ  21 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.വിസ കാര്‍ഡുള്ളവര്‍ക്കുള്ള പ്രീ സെയില്‍ ഒക്ടോബര്‍ 22 മുതല്‍ 31
വരെ തുടരും. നവംബര്‍ 14 മുതല്‍ പൊതുജനങ്ങള്‍ക്കു ടിക്കറ്റുകൾ നൽകി തുടങ്ങും.ഡിസംബര്‍ 21 വരെ തുടരും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് എന്ന രീതിയിലാണ് ഈ ഘട്ടത്തില്‍ വില്‍പന നടക്കുക.

ആദ്യറൗണ്ട് മുതൽ അഞ്ചാം ഘട്ട മത്സരങ്ങൾ വരെ കാറ്റഗറി ഒന്നിൽ 100 റിയാലും കാറ്റഗറി രണ്ടിൽ 50 റിയാലും കാറ്റഗറി മൂന്നിൽ 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്. സെക്കൻഡ് സെമി ഫൈനൽ മത്സരങ്ങൾ കാണാൻ ഇത് യഥാക്രമം 300 റിയാലും
150 റിയാലും 75 റിയാലുമായി ഉയരും. കലാശപ്പോരാട്ടത്തിന് 400 റിയാലും 200 റിയാലും 100 റിയാലുമായിരിക്കും നിരക്കുകൾ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ ടിക്കറ്റ് നിരക്കില്‍ വ്യത്യാസമില്ല. ഫിഫ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓൺലൈൻ വഴി
ഇ-ടിക്കറ്റുകളാണ് ലഭിക്കുക.തുടര്‍ന്ന് ഇതിന്റെ പ്രിന്റ് എടുത്താണ് സ്റ്റേഡിയത്തില്‍ എത്തേണ്ടത്.


Latest Related News