Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫിൽ നിന്നുള്ള മടക്കയാത്ര : ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മറക്കരുത് 

June 26, 2020

June 26, 2020

ദോഹ : വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നെങ്കിലും പലരും രജിസ്റ്റർ ചെയ്യാതെ നാട്ടിലെത്തുന്നത് കേരളത്തിൽ നടപടിക്രമങ്ങളിൽ കാലതാമസം വരുത്തുന്നതായി റിപ്പോർട്ട്. പാസഞ്ചർ മാനിഫെസ്റ്റിലെയും നോർക്ക രജിസ്ട്രേഷനിലെയും വിവരങ്ങൾ വച്ച് യാത്രക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നത് കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് സർക്കാർ പുതിയ ക്രമീകരണം ഒരുക്കിയത്. നേരത്തെ നോർക്ക രജിസ്‌ട്രേഷൻ വഴി നടപടികൾ പൂർത്തിയാക്കിയവരിൽ നിന്നും ഓരോ വിമാനത്തിലും നാട്ടിലെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നടപടി. നോർക്കയിലെയും പാസഞ്ചർ മാനിഫെസ്റ്റിലെയും വിവരങ്ങളിൽ പലപ്പോഴും വ്യത്യാസമുണ്ടാകുന്നത് മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരശേഖരണം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതുകാരണം വിമാനത്താവളത്തിൽ താമസം നേരിടുകയും ചെയ്യുന്നു. കോവിഡ് 19 ജാഗ്രതയിലെ രജിസ്ട്രേഷനിലൂടെ ഇതിനും പരിഹാരമാകുമെന്നാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്.

കോവിഡ് 19 ജാഗ്രത പോർട്ടലിലെ പബ്ളിക് സർവീസ് വിൻഡോയിൽ പ്രവാസി രജിസ്ട്രേഷൻ എന്ന പുതിയ സംവിധാനം ഇതിനായി നിലവിൽ വന്നിട്ടുണ്ട്. യാത്രാ ടിക്കറ്റ് എടുത്ത ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. വന്ദേഭാരത് മിഷനിലും ചാർട്ടേഡ് വിമാനങ്ങളിലും എത്തുന്നവർ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യണം. ഇ മെയിലോ ഏതെങ്കിലും ഇന്ത്യൻ മൊബൈൽ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഓട്ടോ ജനറേറ്റഡ് രജിസ്ട്രേഷൻ നമ്പർ ലഭിക്കും. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ശേഷം പെർമിറ്റ് നമ്പർ പ്രവാസികൾക്ക് അയച്ചുനൽകാം.
യാത്രക്കാരുടെ വിവരം ഇതിലൂടെ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും തദ്ദേശസ്ഥാപനങ്ങൾക്കും ലഭിക്കുന്നതിനാൽ ഹോം ക്വാറന്റൈൻ അടക്കമുള്ള ആരോഗ്യ പരിപാലനം കൃത്യമായി നടപ്പാക്കാനാവും. എയർപോർട്ടിൽ പെർമിറ്റ് നമ്പർ കാണിക്കുമ്പോൾ ഇവരുടെ വിവരം വേഗത്തിൽ രേഖപ്പെടുത്താൻ കഴിയും. ചാർട്ടേഡ് വിമാനം ഒരുക്കുന്നവർ തന്നെ അതിൽ വരുന്നവരെല്ലാം ഇത്തരത്തിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. മികച്ച  ക്വാറന്റൈൻ, ആരോഗ്യ പരിപാലനത്തിനായുള്ള ക്രമീകരണവുമായി എല്ലാ പ്രവാസികളും സഹികരിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.

ഈ ലിങ്ക് വഴി രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News