Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഇന്ത്യയിൽ കോവിഡ് വ്യാപനവും മരണനിരക്കും കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്,തിരിച്ചുപോകാനൊരുങ്ങുന്ന പ്രവാസികൾ ആശങ്കയിൽ

May 06, 2021

May 06, 2021

അൻവർ പാലേരി 
ദോഹ : ഇന്ത്യയിൽ കൊവിഡ്  മരണസംഖ്യ അടുത്തമാസത്തോടെ നാലുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ തയാറെടുക്കുന്ന പ്രവാസികൾക്ക് കുരുക്കാകുന്നു.നിലവിൽ നാട്ടിലുള്ള പ്രവാസികൾക്കും ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.ഇന്ത്യയിൽ കാര്യങ്ങൾ കൈവിടുകയാണെങ്കിൽ ഇവരുടെ തിരിച്ചു പോക്കും പ്രതിസന്ധിയിലാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്.  ജൂലൈ അവസാനത്തോടെ 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനം.

വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ പ്രതിദിന രോഗബാധ ഇനിയും ഉയരുന്നത് നാട്ടിൽ കുടുങ്ങിയ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇരട്ട പ്രഹരമാകും. നിലവിലെ വ്യാപന തോത് ഗണ്യമായി കുറയാതെ ഗൾഫ് രാജ്യങ്ങൾ വിലക്ക് പിൻവലിക്കാൻ തയാറാകില്ലെന്ന അവസ്ഥയുണ്ടായാൽ ഇവരുടെ തിരുച്ചുവരവ് ഇനിയും അനിശ്ചിതമായി നീളും.ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നിലവിൽ യാത്രാ വിലക്കുണ്ട്.എന്നാൽ രോഗവ്യാപന തോത് എത്രയും വേഗം കുറഞ്ഞില്ലെങ്കിൽ ഈ രാജ്യങ്ങൾ കൂടി യാത്രാ  വിലക്ക് ഏർപെടുത്തിയേക്കുമോ എന്ന ആശങ്കയും പലർക്കുമുണ്ട്.ഇതിനിടെയാണ് ജൂലായ് അവസാനത്തോടെ ഇന്ത്യയിൽ മരണ നിരക്കും രോഗവ്യാപന തോതും ഉയരുമെന്ന പഠന റിപ്പോർട്ട് കൂടി പുറത്തുവന്നത്.

അതേസമയം,ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിലക്കില്ലെങ്കിലും നിലവിലെ സാഹചര്യം കണക്കാക്കി പലരും യാത്ര മാറ്റിവെക്കുകയാണ്.ഇന്ത്യയിൽ കോവിഡ് രോഗികളെ ചികിൽസിക്കാൻ ആവശ്യമായ ഓക്സിജനോ വെന്റിലേറ്റർ സൗകര്യമോ ആവശ്യത്തിന് ബെഡുകളോ ലഭ്യമല്ലെന്ന മാധ്യമ വാർത്തകളും ഇവരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.രോഗവ്യാപനം ഇതേ അവസ്ഥയിൽ വര്ധിക്കുകയാണെങ്കിൽ കേരളത്തിലും സമാനമായ സാഹചര്യം ഉണ്ടായേക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറേകൂടി മികച്ച ആരോഗ്യ,ചികിത്സാ സൗകര്യങ്ങളുള്ള ഗൾഫിൽ തന്നെ തുടരുന്നതാവും സുരക്ഷിതമെന്ന കണക്കുകൂട്ടലിലാണ് പലരും യാത്ര മാറ്റിവെക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News