Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
പ്രവാസി ക്ഷേമനിധി,അംഗത്വം പുതുക്കാൻ ഇന്ന് കൂടി അവസരം

November 21, 2020

November 21, 2020

ദോഹ: കേരള സര്‍ക്കാറിന്റെ  പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ പിഴയില്ലാതെ അംഗത്വം പുതുക്കാന്‍ ഇന്നുകൂടി അവസരം. നിരവധി പേരാണ് മാസകുടിശ്ശിക മുടക്കം വരുത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് ബോര്‍ഡിെന്‍റ ആനുകൂല്യങ്ങളോ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹതയോ ഉണ്ടായിരിക്കില്ല.

കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച്‌ ഇന്നു കൂടി അംഗത്വം പുനഃസ്ഥാപിക്കാം. ഇന്നാണെങ്കില്‍ മുടങ്ങിയ അംശാദായം മാത്രം അടക്കാം. ഓണ്‍ലൈന്‍ വഴിയോ ബാങ്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുതലായവ വഴിയോ തുക അടക്കാം. www.pravasiwelfarefund.org സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.ഇതിനകം ധാരാളം പേര്‍ ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇനിയും നിരവധിയാളുകള്‍ ബാക്കിയുണ്ട്.

പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പദ്ധതികള്‍ ഇവയാണ്: 60 വയസ്സ് പൂര്‍ത്തിയാക്കിയവരും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ മുടങ്ങാതെ 300 രൂപ വീതം മാസം അംശാദായം അടച്ചവരുമായ അംഗങ്ങള്‍ക്ക് 2000 രൂപ പെൻഷൻ, അഞ്ചുവര്‍ഷത്തില്‍ കുറയാത്ത അംശാദായം അടച്ചിട്ടുള്ള അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍, അംഗം പെന്‍ഷന്‍ വാങ്ങുന്നതിന് മുമ്പ്  മരിച്ചാല്‍ ഭാര്യക്ക് 2000 രൂപ തന്നെ പെന്‍ഷന്‍, പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്  അംഗം മരിക്കുന്നതെങ്കില്‍ ഭാര്യക്ക് 1000 രൂപ പെന്‍ഷന്‍, അംഗത്തിന് സ്ഥിരമായ ശാരീരിക വൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ സാമ്പത്തിക സഹായം, അപകടം, രോഗം എന്നിവ മൂലം അംഗം മരിക്കാനിടയായാല്‍ ആശ്രിതര്‍ക്ക് പ്രത്യേക സാമ്പത്തിക  സഹായം, അംഗത്തിന് പ്രത്യേക ചികിത്സക്ക് സഹായം, വനിത അംഗത്തിനും ആശ്രിതരായ പെണ്‍മക്കള്‍ക്കും വിവാഹധനസഹായവും പ്രസവാനുകൂല്യവും, വസ്തുവാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള വായ്പാപദ്ധതി, മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവിനുള്ള സാമ്പത്തിക  സഹായവും വായ്പയും, പ്രവാസം കഴിഞ്ഞു മടങ്ങിവരുന്നവര്‍ക്ക് സ്വയംതൊഴില്‍ വായ്പാ പദ്ധതി, ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ നിലവില്‍ വ്യവസ്ഥയില്ലാത്ത 55 വയസ്സിനുമുകളിലുള്ള പ്രവാസി കേരളീയര്‍ക്ക് ചികിത്സാസഹായവും അത്യാവശ്യ ധനസഹായവും പെന്‍ഷനും. എന്നാല്‍, ഈ ആനുകൂല്യങ്ങള്‍ക്ക് ബോര്‍ഡില്‍ അംഗത്വം പ്രധാനമാണ്.

കേരള സര്‍ക്കാറിെന്‍റ സര്‍വേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്.ഇതില്‍ 90 ശതമാനം പേരും ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണുള്ളത്.

പ്രവാസികള്‍ക്കായി വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു നടത്താനായി 2008ലാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കുന്നത്. 2.25 ലക്ഷം പേര്‍ മാത്രമാണ് ബോര്‍ഡില്‍ അംഗങ്ങളായുള്ളത്.അംഗത്വത്തിനുള്ള അപേക്ഷാഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഓഫിസുകളില്‍നിന്ന് ലഭിക്കും. ജില്ലകളിലെ കലക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക സെല്ലുകളില്‍നിന്നും വിവരങ്ങള്‍ ലഭിക്കും. അപേക്ഷയോടൊപ്പം 200 രൂപ രജിസ്േട്രഷന്‍ ഫീസ് നല്‍കണം.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പ്രവാസിക്ഷേമനിധിയില്‍ അംഗങ്ങളാകാം. അംഗങ്ങള്‍ക്ക് മാത്രമേ ബോർഡിന്റെ  ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതിനാൽ  എത്രയും പെട്ടെന്ന് അംഗങ്ങളാവണമെന്ന് പ്രവാസികളെ അധികൃതര്‍ ഓർമിപ്പിച്ചു.. മാസം 300 രൂപ മാത്രമാണ് അടക്കേണ്ടത്. എന്നാല്‍, ഇതിലും പലരും വീഴ്ച വരുത്തുന്നുണ്ട്. ഇതിനാലാണ് അംശാദായം പിഴ ഇല്ലാതെ അടച്ച്‌ അംഗത്വം പുതുക്കാനുള്ള സൗകര്യം ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News