Breaking News
ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു | ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 10 സ്ഥലങ്ങളില്‍ ഈദിയ എ ടി എമ്മുകള്‍ തുറന്നു |
വിദേശികളുടെ മടക്കം ഗൾഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയെ ബാധിക്കില്ലെന്ന് വിലയിരുത്തൽ 

July 01, 2020

July 01, 2020

ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാർ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നത് ഇന്ത്യ ഉൾപെടെ പല രാജ്യങ്ങളിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെങ്കിലും ഗൾഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിലയിരുത്തൽ. പ്രവാസികളുടെ മടക്കം ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന തരത്തിൽ ചില വിദേശ മാധ്യമങ്ങൾ വ്യാപകമായ കാമ്പയിൻ നടത്തുന്നത് അനാവശ്യമായ പരിഭ്രാന്തിയുണ്ടാക്കാൻ ലക്ഷ്യമിട്ടാണെന്ന് യു.എ.ഇയിലെ ഗൾഫ് ന്യൂസ് പത്രം അഭിപ്രായപ്പെട്ടു.

തൊഴിലാളികൾ സ്വമേധയാ തങ്ങളുടെ രാജ്യങ്ങളിലേക്ക്  മടങ്ങിപ്പോകുന്നതിന്റെ ഗുണപരമായ ഫലങ്ങൾ വിദേശ മാധ്യമങ്ങൾ ചിത്രീകരിക്കുന്നതിന് വിപരീതമാണ്.ഗൾഫിൽ നിന്നും 40നും 45 ലക്ഷത്തിനുമിടയിൽ വിദേശികൾ സ്വദേശത്തേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഗൾഫിലെ ആകെ ജനസംഖ്യയുടെ ശരാശരി പത്ത് ശതമാനം മാത്രമാണ് ഇതെന്നും പത്രം വിലയിരുത്തി.ഇവരിൽ വലിയൊരു ശതമാനവും നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കുറഞ്ഞ വരുമാനക്കാരും അവിദഗ്ധ തൊഴിലാളികളുമാണ്.കുവൈത്ത് ഈയിടെ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് നിന്നും തിരിച്ചുപോയവരിൽ പകുതി പേരും അനധികൃതമായി രാജ്യത്ത് താമസിച്ചവരാണ്.ഇത്രയധികം അനധികൃത താമസക്കാർ രാജ്യത്ത് തുടരുന്നത് ഗുണത്തേക്കാൾ ഏറെ ഗൾഫ് രാജ്യങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായ ബാധ്യതകൾ മാത്രമാണ് ഉണ്ടാക്കുന്നത്.നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും ലാബർ ക്യാമ്പിൽ കൂട്ടമായി താമസിക്കുന്നവരാണ്.ഇവരുടെ തിരിച്ചുപോക്ക് ഗൾഫിലെ തൊഴിൽ വിപണിയുടെ പുനഃക്രമീകരണത്തിനുള്ള നല്ല അവസരമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തൊഴിൽ നഷ്ടപ്പെട്ട മറ്റൊരു വിഭാഗം നിർമാണ മേഖലയിലെ അനുബന്ധ സേവനങ്ങളിലും ടൂറിസം,ചില്ലറ വ്യാപാരം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുമാണ്.ഈ മേഖലകളിലുണ്ടായ ഇടിവ് ഗൾഫിലെ പ്രാദേശിക വിപണികളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യങ്ങൾ കുറയാനിടയാക്കും.അതേസമയം,വിവിധ ഗൾഫ് രാജ്യങ്ങളിൽ  അടിസ്ഥാന സൗകര്യ വികസനം ഉൾപെടെയുള്ള പൊതുസേവന മേഖലയിൽ ചിലഴിക്കുന്ന ബജറ്റ് വിഹിതം കുറക്കാനും സേവനങ്ങളുടെ ഗുണനിലവാരത്തിനും വികസന പദ്ധതികൾക്കും കൂടുതൽ ഫണ്ട് നീക്കിവയ്ക്കാനും ഇതിലൂടെ അവസരം ലഭിക്കുമെന്നും നിരീക്ഷണമുണ്ട്.

കഴിഞ്ഞവർഷം ഗൾഫിൽ നിന്നും 120 ബില്യൺ ഡോളറാണ് വിദേശ തൊഴിലാളികൾ നാട്ടിലേക്കയച്ചത്.വിദേശികളുടെ തിരിച്ചുപോക്ക് വർധിക്കുന്നതോടെ ഗൾഫിൽ നിന്നും വിദേശത്തേക്കയക്കുന്ന തുകയിൽ ഗണ്യമായ കുറവുണ്ടാകും.വിദേശികൾക്കിടയിലെ തൊഴിൽ നഷ്ടവും സ്വകാര്യമേഖലയിലെ ശമ്പള വെട്ടിക്കുറവും കാരണം വിദേശ കൈമാറ്റം ഈ വർഷം തന്നെ 100 ബില്യൺ ഡോളറിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുക രാജ്യത്ത് തന്നെ വിനിയോഗിക്കപ്പെടുന്നത് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് മറ്റൊരു വിലയിരുത്തൽ.മിക്ക ഗൾഫ് രാജ്യങ്ങളിലും വൻകിട നിർമാണ പ്രവർത്തനങ്ങളിൽ വലിയൊരു ശതമാനവും പൂർത്തിയായതിനാൽ നേരത്തേയുണ്ടായിരുന്നതിന് സമാനമായ തോതിൽ അവിദഗ്ധ തൊഴിലാളികളെ ഇനിയും ആവശ്യമായി വരില്ലെന്ന കണക്കുകൂട്ടലുകളാണ് ഇത്തരം നിരീക്ഷണങ്ങൾക്ക് കാരണം.പകരം,രാജ്യത്തിന് കുറേക്കൂടി സാമ്പത്തിക നേട്ടമുണ്ടാകുന്ന തരത്തിൽ വികസിത രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിക്കാനായിരിക്കും ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇനി ശ്രമിക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News