Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഇത്തിഹാദ് എയര്‍വെയ്‌സ് ഫെബ്രുവരി 15 മുതല്‍ ദോഹയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും

January 20, 2021

January 20, 2021

അബുദാബി: യു.എ.ഇയുടെ ഫ്‌ളാഗ് കാരിയര്‍ എയര്‍ലൈനായ ഇത്തിഹാദ് എയര്‍വെയ്‌സ് ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ അടുത്ത മാസം പുനരാരംഭിക്കും. ഫെബ്രുവരി 15 മുതല്‍ അബുദാബിയില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങുമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. 

എയര്‍ബസ് എ 320, ബോയിങ് 787-9 ഡ്രീം ലൈനര്‍ എന്നീ വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വ്വീസുകള്‍ ഇത്തിഹാദ് ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ നടത്തുക. 

'യു.എ.ഇയും ഖത്തറും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ രണ്ട് തലസ്ഥാനങ്ങള്‍ക്കുമിടയിലെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയാണ്. ഇത് രണ്ട് രാജ്യങ്ങളിലെയും വ്യാപാരത്തിന്റെയും ടൂറിസത്തിന്റെയും വളര്‍ച്ചയെയും സഹായിക്കും.' -ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് (ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് കാര്‍ഗോ) മാര്‍ട്ടിന്‍ ഡ്രൂ പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News