Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിൽ കമ്പനികളുടെ കമ്പ്യൂട്ടർ കാർഡ്  ഉടൻ ഡിജിറ്റൽ രൂപത്തിലേക്ക് മാറും

March 03, 2021

March 03, 2021

ദോഹ :കമ്പ്യൂട്ടർ കാർഡ് ഉൾപ്പെടെയുള്ള ശേഷിക്കുന്ന പേപ്പർ സേവനങ്ങൾ ഇലക്ട്രോണിക് സേവനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്  ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

സേവനം ഉടൻ ഓൺലൈനിലും മെട്രാഷ് 2 ആപ്പിലും ലഭ്യമാകും. സേവനം ഓൺ‌ലൈനായി ലഭിച്ചുകഴിഞ്ഞാൽ, ഒരു വ്യക്തിക്ക് കമ്പ്യൂട്ടർ കാർഡ് എളുപ്പത്തിൽ പുതുക്കാൻ കഴിയുമെന്നും  ജനറൽ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആന്റ് ഇൻഫർമേഷൻ ഓഫീസിലെ ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ താരിഖ് ഇസ്സ അൽ അയ്ഖിദി പറഞ്ഞു.

വാണിജ്യ, വ്യവസായ മന്ത്രാലയങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി ഈ സേവനം ബന്ധപ്പെട്ടിരിക്കുന്നു എന്നത് വളരെ വലിയ കാര്യമാണെന്നും ഖത്തർ റേഡിയോയുമായി  സംസാരിക്കുന്നതിനിടെ  അദ്ദേഹം വിശദീകരിച്ചു.

“മറ്റ് ചില സേവനങ്ങൾ ഇപ്പോഴും പൂർണമായി ഇലക്ട്രോണിക് ആയിട്ടില്ല. പക്ഷേ, പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി അവ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്.”

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, ഡയറക്ടറേറ്റിനെ നേരിൽ സമീപിക്കേണ്ട ആവശ്യമില്ലാതെ തന്നെ എല്ലാ സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടർ കാർഡ് ഡിജിറ്റൽ ആയി പുതിക്കുമെന്ന് ഖത്തർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News