Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
തുർക്കി പ്രസിഡന്റ് എർദോഗൻ ദോഹയിൽ എത്തി 

November 25, 2019

November 25, 2019

ദോഹ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ദോഹയിൽ എത്തി. ഇന്നുച്ചയോടെ ദോഹ രാജ്യാന്തര വിമാനത്താവളത്തിയ എർദോഗനെയും പ്രതിനിധി സംഘത്തെയും ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ,തുർക്കിയിലെ ഖത്തർ സ്ഥാനപതി സാലെം ബിൻ മുബാറക്,ഖത്തറിലെ തുർക്കി സ്ഥാനപതി ഫിക്ര്ത് ഒസർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

ഖത്തർ- തുർക്കി ഉന്നത തല സ്റ്റ്രാറ്റജിക് കമ്മറ്റിയുടെ അഞ്ചാമത് സെഷനിൽ പങ്കെടുക്കാനാണ് സംഘം ദോഹയിൽ എത്തിയത്. വിവിധ മേഖലകളിൽ തുർക്കിയും ഖത്തറും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്ന നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. 


Latest Related News