Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ഇസ്‌ലാമോഫോബിയ : യഥാർത്ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്താൻ പുതിയ ടെലിവിഷൻ ചാനൽ വരുന്നു

September 27, 2019

September 27, 2019

നേരത്തെ തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് യുഎന്‍ ആസ്ഥാനത്ത് ഇസ്‌ലാമോഫോബിയക്കും വിദ്വേഷ പ്രചരണത്തിനുമെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ഖാന്‍ സംസാരിച്ചിരുന്നു

കറാച്ചി : ഇസ്‌ലാമോഫോബിയക്കെതിരെ പാകിസ്ഥാനും തുര്‍ക്കിയും മലേഷ്യയും ചേര്‍ന്ന് പുതിയ ഇംഗ്ലീഷ് ടെലിവിഷൻ ചാനല്‍ ആരംഭിക്കുന്നു.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മഹമൂദുമായും  താന്‍ കൂടിക്കാഴ്ച നടത്തിയതായും ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി മീറ്റിംഗിന് ശേഷം ട്വീറ്റ് ചെയ്തു.

'ഇസ്‌ലാമോഫോബിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്നതിന് ഒരു ഇംഗ്ലീഷ് ചാനല്‍ തുടങ്ങുന്നതിനുള്ള ചര്‍ച്ച ഇന്ന് ഞാനും പ്രസിഡന്റ് എര്‍ദോഗനും പ്രധാനമന്ത്രി മഹാതിറും ചേര്‍ന്ന് നടത്തി' എന്നായിരുന്നു ഖാന്റെ ട്വീറ്റ്. മുസ്‌ലിംകൾക്ക് ഒരു മാധ്യമ ഇടം നല്‍കാന്‍ ഈ ചാനല്‍ സഹായിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ലോകത്തെയും ഇസ്‌ലാം മതവിശ്വാസികളെയും മുസ്‌ലിം ചരിത്രത്തെക്കുറിച്ച്‌ പഠിപ്പിക്കാന്‍ സഹായിക്കുന്ന സിനിമകളും സീരീസുകളും നിര്‍മ്മിക്കുകയും ചെയ്യും.

നേരത്തെ തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് യുഎന്‍ ആസ്ഥാനത്ത് ഇസ്‌ലാമോഫോബിയക്കും വിദ്വേഷ പ്രചരണത്തിനുമെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ ഖാന്‍ സംസാരിച്ചിരുന്നു. ഇസ്‌ലാമിനെ ഭീകരവാദവുമായി താരതമ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


Latest Related News