Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
എറണാകുളം കലൂർ സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

April 21, 2021

April 21, 2021

ദമാം : എറണാകുളം കലൂർ പുത്തൻപുരയിൽ സമീർ അബ്ദുൽ റഷീദ്(39)ദമാമിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.കഴിഞ്ഞ പത്തു ദിവസമായി ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇടക്ക് ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ സ്ഥിതി മോശമാവുകയും വൈകീട്ടോടെ മരിക്കുകയുമായിരുന്നു.പത്തുവർഷമായി ഒലയാൻ കമ്പനിയിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.കുടുംബവുമൊത്താണ് ദമാമിൽ താമസിച്ചിരുന്നത്.

ഭാര്യ : ഷിബിനെ സമീർ. മക്കൾ : മറിയം,സമീർ,റൈഹാൻ സമീർ. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News