Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിനെതിരായ ഉപരോധം കാരണം എല്ലാവരും ബുദ്ധിമുട്ടുകയാണെന്ന് ഇറ്റാലിയൻ ഓയിൽ കമ്പനി മേധാവി

December 14, 2019

December 14, 2019

ദോഹ : ഖത്തറിനെതിരെ കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി തുടരുന്ന ഉപരോധം കാരണം എല്ലാവരും ബുദ്ധിമുട്ടുകയാണെന്നും ഉപരോധം പിൻവലിക്കുന്നത് എല്ലാവരുടെയും ജീവിതം എളുപ്പമാക്കുമെന്നും ഇറ്റലിയിലെ എണ്ണ-പ്രകൃതി വാതക കമ്പനിയായ ഇ.എൻ.ഐ യുടെ സി.ഇ.ഒ ക്ലൗഡിയോ ഡിസൽസി അഭിപ്രായപ്പെട്ടു. നല്ല രീതിയിലുള്ള ആശയവിനിമയവും ബന്ധവും തുടരുന്നത് എല്ലാവർക്കും കാര്യങ്ങൾ എളുപ്പമാക്കും.
ദോഹ ഫോറത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഉപരോധം കാരണം ഞങ്ങൾ ഇപ്പോൾ തന്നെ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നിലവിലെ സാഹചര്യം കാരണം എല്ലാവരും നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്. സമാധാനം എല്ലാവർക്കും നല്ലതു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി രാഷ്ട്ര നേതാക്കളും ബിസിനസ് പ്രമുഖരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കുന്ന ദോഹ ഫോറത്തിന് ഇന്ന്രാ വിലെയാണ് തുടക്കമായത്. ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്ന് രാവിലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫോറം  ഉത്ഘാടനം ചെയ്തു. മലേസ്യൻ പ്രധാനമന്ത്രി ഡോ.മഹാതിർ മുഹമ്മദ്, യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് പ്രൊഫസർ തിജ്ജാനി മുഹമ്മദ് ബന്ധെ,പ്രമുഖ മാധ്യമ പ്രവർത്തക കൂടിയായ ഗീഥ ഫഖ്‌റി എന്നിവരാണ് ഉത്ഘാടന സെഷനിൽ പങ്കെടുത്തത്. ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ വിവിധ രാഷ്ട്ര നേതാക്കളും 250 ലധികം സംവാദകരും ഉൾപെടെ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്നും നാളെയുമായാണ് ദോഹ ഫോറം നടക്കുന്നത്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News