Breaking News
ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  |
ജോ ബെയ്ഡന്റെയും കമല ഹാരിസിന്റെയും വിജയം ഇലക്ടറല്‍ കോളേജ് ഔദ്യോഗികമായി സ്ഥിരീകരിച്ചു

December 15, 2020

December 15, 2020

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബെയ്ഡന്റെ വിജയം ഇലക്ടറല്‍ കോളേജ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയതോടെയാണ് ജോ ബെയ്ഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. 

'ജനാധിപത്യത്തിന്റെ അഗ്നിനാളം ഒരുപാട് കാലം മുമ്പ് അമേരിക്കയില്‍ തെളിഞ്ഞതാണ്. മഹാമാരിയോ അധികാര ദുര്‍വിനിയോഗമോ ഉള്‍പ്പെടെയുള്ള ഒന്നിനും ആ അഗ്നിനാളത്തെ കെടുത്താന്‍ കഴിയില്ല.' -രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജോ ബെയ്ഡന്‍ പറഞ്ഞു. 

'അമേരിക്കയില്‍ രാഷ്ട്രീയക്കാര്‍ അധികാരം പിടിച്ചെടുക്കുകയല്ല. ജനങ്ങള്‍ അവര്‍ക്ക് അധികാരം നല്‍കുകയാണ് ചെയ്യുന്നത്.' -തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ വിസമ്മതിച്ചു കൊണ്ട് കോടതിയെ സമീപിച്ച ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും ഉദ്ദേശിച്ചു കൊണ്ട് ബെയ്ഡന്‍ പറഞ്ഞു. 

അമേരിക്കയുടെ ആത്മാവിനായുള്ള പോരാട്ടത്തില്‍ ജനാധിപത്യം അതിജീവിച്ചുവെന്നും ബെയ്ഡന്‍ പറഞ്ഞു. 


Also Read: ഇന്ത്യ ഇത്തവണയും ഉൾപെട്ടില്ല, ഖത്തറിൽ കോവിഡ് അപകട രഹിത രാജ്യങ്ങളുടെ പട്ടിക പുതുക്കി


അമേരിക്കയില്‍ ആകെ 538 ഇലക്ടറലുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് ഇതില്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടത്. ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയ കൂടി ജയിച്ചതോടെ ബെയ്ഡന്‍ വന്‍ ഭൂരിപക്ഷം ഉറപ്പിച്ചു. ാലിഫോര്‍ണിയയില്‍ 55 ഇലക്ടറല്‍ വോട്ടുകളാണ് ഉള്ളത്. 

പസഫിക് ദ്വീപായ ഹവായിലെ ഫലം കൂടി എത്തിയതോടെയാണ് ബെയ്ഡന്‍ അധികാരം ഉറപ്പിച്ചത്. ഹവായിലെ ഫലം ഔദ്യോഗികമായി വന്നതോടെ ബെയ്ഡന്റെ ഇലക്ടറല്‍ വോട്ടുകളുടെ എണ്ണം 306 ആയി. ട്രംപിന് 232 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് അന്തിമ ഫലത്തില്‍ ലഭിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News