Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിലെ മുതിര്‍ന്ന പൗരന്മാര്‍ ഉടന്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം

February 09, 2021

February 09, 2021

ദോഹ: ഖത്തറിലെ മുതിര്‍ന്ന പൗരന്മാര്‍, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ലീഡ് ഫോര്‍ ഹെല്‍ത്തി ഏജിങ് ഡോ. ഹനാദി അല്‍ ഹമദ്. ഖത്തര്‍ ടി.വിയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

'പ്രായമാവുമ്പോള്‍ ആളുകള്‍ സാധാരണയായി രോഗങ്ങള്‍ക്ക് ഇരയാകുകയും അവരുടെ രോഗപ്രതിരോധശേഷി ദുര്‍ബലമാവുകയും ചെയ്യും. അവരുടെ വൃക്ക, ശ്വാസകോശം, കരള്‍, ഹൃദയം എന്നിവ ഫലപ്രദമായി പ്രവര്‍ത്തിക്കില്ല. വാര്‍ധക്യത്തിന്റെ സാധാരണ പരിണിതഫലമാണ് ഇത്. അതിനാല്‍ തന്നെ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ പ്രായമായവരെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് അവര്‍ക്ക് വിട്ടുമാറാത്ത എന്തെങ്കിലും രോഗം കൂടെയുണ്ടെങ്കില്‍.' -അവര്‍ പറഞ്ഞു. 

ഇങ്ങനെയുള്ളവര്‍ക്ക് കൊവിഡ്-19 ബാധിച്ചാല്‍ അവര്‍ക്ക് ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇത് അവരുടെ ജീവന് പോലും ആപത്താണ്. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കുക എന്നതാണെന്നും അവര്‍ പറഞ്ഞു. 

കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ വളരെ സുരക്ഷിതമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുത്തിവയ്പ്പ് എടുത്ത ഇടത്ത് വേദന, ഉയര്‍ന്ന താപനില എന്നിവയാണ് ഏത് കൊവിഡ് വാക്‌സിനുകളുടെയും സാധാരണ പാര്‍ശ്വഫലം. എല്ലാ പ്രശ്‌നങ്ങളും 24 മുതല്‍ 48 വരെ മണിക്കൂറിനുള്ളില്‍ മരുന്നുകളില്ലാതെ മാറുകയും ചെയ്യുമെന്നും ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News