January 13, 2021
January 13, 2021
കെയ്റോ: ഈജിപ്തിന്റെ ദേശീയ വിമാന കമ്പനിയായ ഈജിപ്ത് എയര്‍ ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും. യാത്രക്കാര്‍ കൂടുതലുണ്ടെങ്കില്‍ ദോഹയിലേക്ക് ഒരു വിമാനം കൂടി ഏര്‍പ്പെടുമെന്നും ഈജിപ്ത് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ജനുവരി 18 മുതല്‍ ഈജിപ്ത് എയര്‍ ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഈജിപ്ത് എയര്‍ ചെയര്മാന് പ്രാദേശിക ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. കെയ്റോയില്‍ നിന്നുള്ള പ്രതിദിന സര്‍വ്വീസുകള്‍ക്ക് പുറമെ അലക്സാന്‍ഡ്രിയയില്‍ നിന്ന് ദോഹയിലേക്ക് ആഴ്ചയില്‍ നാല് സര്‍വ്വീസുകള്‍ കൂടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ എയര്‍വെയ്സ് ഈജിപ്തിലേക്ക് വെള്ളിയാഴ്ച മുതല്‍ വിമാന സര്‍വ്വീസുകള്‍ വീണ്ടും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെയ്റോ വിമാനത്താവളത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങള്‍ക്കിടയിലെ ചരക്കുഗതാഗതവും കരാറുകള്‍ പ്രകാരം സാധ്യമാവുമെന്ന് വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചു.
ജനുവരി അഞ്ചിന് ഒപ്പുവച്ച അല്‍ ഉല കരാര്‍ പ്രകാരം ചൊവ്വാഴ്ച മുതലാണ് ഈജിപ്ത് ഖത്തറുമായുള്ള വ്യോമാതിര്‍ത്തി തുറന്നത്. കരാര്‍ പ്രകാരം നേരത്തേ സൗദി അറേബ്യ ഖത്തറിനു മുന്നില്‍ വ്യോമാതിര്‍ത്തി തുറക്കുകയും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തിരുന്നു. റിയാദിലേക്കും ദമാമിലേക്കും ജിദ്ദയിലേക്കും ഖത്തര്‍ എയര്‍വെയ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക