Breaking News
പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത | യു.എ.ഇയിൽ മഴ; സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് മുനിസിപ്പാലിറ്റി | കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു  | ഇറാനിലേക്കുള്ള ഖത്തർ എയർവേസിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചു  | ഖത്തറിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | കെ.എം.സി.സി. ഖത്തർ വനിതാ വിങ് ‘ഹെർ ഇംപാക്ട് സീസൺ-1’ തുടക്കമായി  | ഒമാനിൽ കനത്ത മഴയിൽ മരണം 15 ആയി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു | കരളലിയിക്കുന്ന ചിത്രം, അമ്മയുടെ മടിയിലിരിക്കുന്ന അഞ്ചു വയസ്സുകാരിയുടെ മുഖത്ത് ഇസ്രായേൽ സൈന്യം വെടിവെച്ചു | യുഎഇയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ പ്രവേശനത്തിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു |
ഈജിപ്തിൽ ബസ്സപകടം,ഇന്ത്യക്കാരൻ ഉൾപെടെ 28 മരണം

December 29, 2019

December 29, 2019

കെയ്‌റോ:ഈജിപ്തില്‍ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 28 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ വസ്ത്രനിര്‍മാണശാലാ ജീവനക്കാരും ഏഷ്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു. ശനിയാഴ്ചയാണ് രണ്ട് അപകടങ്ങളും ഉണ്ടായത്.

ആദ്യത്തെ അപകടത്തില്‍, വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന രണ്ട് ബസുകള്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കെയ്‌റോയില്‍ നിന്ന് ഐന്‍ സോഖ്‌നയിലേക്ക് പോവുകയായിരുന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു ഇന്ത്യക്കാരനും രണ്ട് മലേഷ്യന്‍ വനിതകളും മൂന്ന് ഈജിപ്ത് സ്വദേശികളും അപകടത്തില്‍ മരിച്ചു.

രണ്ടാമത്തെ അപകടത്തില്‍, വസ്ത്രനിര്‍മാണശാലാ ജീവനക്കാരുമായി പോവുകയായിരുന്ന ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉത്തര ഈജിപ്തിലെ പോര്‍ട്ട് സയീദിനും ഡാമിയേറ്റയ്ക്കും ഇടയില്‍വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കാറുമായി കൂട്ടിയിടിച്ചതെന്ന് ഔദ്യോഗിക ദിനപത്രം അല്‍ അഹ്‌റാമിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 22ഓളം പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 


Latest Related News